തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ
Feb 11, 2026 09:19 PM | By Susmitha Surendran

തിരുവല്ല: (https://truevisionnews.com/) തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസിൽ രണ്ടു പ്രതികൾ കൂടി തിരുവല്ല ‌പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണം സജിനുമാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി.

നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.

കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.

ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാ കളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.

Thiruvalla Spa gang rape case, two more accused surrender at police station

Next TV

Related Stories
കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

Feb 11, 2026 10:44 PM

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി...

Read More >>
നാടുകടത്തിയിട്ടും  കോഴിക്കോട്ടെത്തി ...; പുലർച്ചെയുള്ള പട്രോളിംഗിനിടെ 'കഴുങ്ങിൽ ഷൈജു' കുടുങ്ങി

Feb 11, 2026 08:28 PM

നാടുകടത്തിയിട്ടും കോഴിക്കോട്ടെത്തി ...; പുലർച്ചെയുള്ള പട്രോളിംഗിനിടെ 'കഴുങ്ങിൽ ഷൈജു' കുടുങ്ങി

കാപ്പ നിയമപ്രകാരം, നാടുകടത്തിയ പ്രതി വീണ്ടും അറസ്റ്റിൽ...

Read More >>
ദീപക്കിന്റെ ആത്മഹത്യ: 'ഒന്നും പറയാനില്ല', 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്

Feb 11, 2026 07:46 PM

ദീപക്കിന്റെ ആത്മഹത്യ: 'ഒന്നും പറയാനില്ല', 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്

ബസിൽ ലൈം​ഗികാതിക്രമം, ദീപകിന്റെ മരണം , ഷിംജിത മുസ്തഫ ജയിലിൽ നിന്ന്...

Read More >>
ലോറിക്കുള്ളിലും രക്ഷയില്ലേ? ലോറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം

Feb 11, 2026 07:31 PM

ലോറിക്കുള്ളിലും രക്ഷയില്ലേ? ലോറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം

ലോറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം...

Read More >>
Top Stories

News Roundup