---
title: "മമ്മൂട്ടിയുടെ ചാത്തനെ കണ്ട് ഹോളിവുഡും ഞെട്ടട്ടെ....! ഓസ്കാർ അക്കാദമിയിലേക്ക് 'ഭ്രമയുഗം', പ്രദർശനം നാളെ"
english_title: "bhramayugam oscar museum los angeles screening"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341429/bhramayugam-oscar-museum-los-angeles-screening"
published_at: "2026-02-11T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c5642437a8_bramayugam.jpg"
keywords: []
---

# മമ്മൂട്ടിയുടെ ചാത്തനെ കണ്ട് ഹോളിവുഡും ഞെട്ടട്ടെ....! ഓസ്കാർ അക്കാദമിയിലേക്ക് 'ഭ്രമയുഗം', പ്രദർശനം നാളെ

> **Lead Summary:** **[**നടൻ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ്രമയു​ഗം’. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രം ഓസ്കർ അക്കാദമിയിലേക്ക് പ്രദർശിപ്പിക്കാൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ കൂടുതൽ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

## Article Content

**[**നടൻ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ്രമയു​ഗം’. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രം ഓസ്കർ അക്കാദമിയിലേക്ക് പ്രദർശിപ്പിക്കാൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിൽ കൂടുതൽ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുക. ഫെബ്രുവരി 12 ന് രാത്രി 7.30 നാണ് സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ചിത്രം സ്വന്തമാക്കിയിരുന്നു.

വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയ്ക്ക് ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ഈ ചിത്രം നേടിയിരുന്നത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341429/bhramayugam-oscar-museum-los-angeles-screening)