ലഹരിയുമായി മുങ്ങാൻ നോക്കി, പക്ഷേ പോലീസ് വിട്ടില്ല; കൊച്ചിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിലായി

ലഹരിയുമായി മുങ്ങാൻ നോക്കി, പക്ഷേ പോലീസ് വിട്ടില്ല; കൊച്ചിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിലായി
Feb 11, 2026 10:09 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) കൊച്ചിയിൽ രാസ ലഹരിയുമായി യുവാവ് പിടിയിലായി. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് 16 ഗ്രാം എംഡിഎംഎയുമായി കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.

വൈകുന്നേരം പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പൊലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എസ്.ഐമാരായ എം.അഭിജിത്ത്, കെ.വി നിസാർ, എ.എസ്.ഐമാരായ എ.ഐ നാദിർഷ, സൂര്യൻ ജി, സി.പി.ഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം സിറാജ്, സായോ ആൻ്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

A young man was arrested in Kochi for possessing chemical drugs.

Next TV

Related Stories
ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

Feb 11, 2026 11:54 PM

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ അനുമതി

ഇൻഫോപാർക്കിലേക്ക് മെട്രോ ഉടൻ; ആയിരം കോടി വായ്പയ്ക്ക് മന്ത്രിസഭയുടെ...

Read More >>
യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

Feb 11, 2026 11:39 PM

യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

യാത്രക്കാരോട് മോശമായി പെരുമാറി; കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക്...

Read More >>
അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Feb 11, 2026 11:32 PM

അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി...

Read More >>
കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

Feb 11, 2026 10:44 PM

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ

കുറ്റ്യാടിയിലെ തർക്കം: 'നെഗറ്റീവ് പബ്ലിസിറ്റി നൽകുന്നവർക്ക് നന്ദി'; വിവാദങ്ങൾക്ക് മറുപടി നൽകി ഷാഫി...

Read More >>
തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

Feb 11, 2026 09:19 PM

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: കിരണും സജിനും പോലീസ് സ്റ്റേഷനിലെത്തി; ആറ് പ്രതികളും വലയിൽ

തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസ്, രണ്ടു പ്രതികൾ കൂടി പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
Top Stories

News Roundup