കോഴിക്കോട്:(https://truevisionnews.com/) പന്തീരങ്കാവ് ടോൾ പ്ലാസയിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്തു. സൂപ്പർവൈസർ പുഷ്പേന്ദ്ര ബേറയ്ക്കെതിരെയാണ് ദേശീയ പാത അതോറിറ്റി നടപടിയെടുത്തത്. ടോൾ ബൂത്തിലെ ജീവനക്കാർ യാത്രക്കാരെ അധിക്ഷേപിക്കുന്നതായും ഫാസ്റ്റ് ടാഗ് സ്കാനിംഗിലെ പിഴവുകൾ മൂലം വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നതായും മന്ത്രിക്കു നേരിട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരോട് സംസാരിക്കാൻ പി.ഡബ്ല്യു.ഡി സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. ടോൾ ജീവനക്കാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ശക്തമായ നിലപാടിനെ തുടർന്നാണ് കരാർ കമ്പനി സൂപ്പർവൈസറെ പുറത്താക്കിയത്.
Supervisor at Kozhikode Panthirankavu Toll Plaza suspended for misbehaving with passengers
































