സിനിമയുടെ മൂല്യമാണ് പ്രധാനം, അഭിമുഖങ്ങളല്ല; പ്രമോഷൻ വിവാദത്തിൽ ബിജു മേനോന് പിന്തുണയുമായി അനൂപ് മേനോൻ

സിനിമയുടെ മൂല്യമാണ് പ്രധാനം, അഭിമുഖങ്ങളല്ല; പ്രമോഷൻ വിവാദത്തിൽ ബിജു മേനോന് പിന്തുണയുമായി അനൂപ് മേനോൻ
Feb 11, 2026 10:49 PM | By Roshni Kunhikrishnan

കൊച്ചി:(https://moviemax.in/) സിനിമകളുടെ പ്രചാരണ പരിപാടികളിൽ നടൻ ബിജു മേനോൻ സഹകരിക്കുന്നില്ലെന്ന നിർമ്മാതാക്കളുടെ പരാതി ചർച്ചയാകുന്നതിനിടെ, വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടൻ അനൂപ് മേനോൻ.

തന്റെ പുതിയ ചിത്രമായ 'തനിനിറ'ത്തിന്റെ വാർത്താ സമ്മേളനത്തിലാണ് താരം ഈ വിഷയത്തിൽ പ്രതികരിച്ചത്. അഭിമുഖങ്ങൾ നൽകുന്നതാണോ യഥാർത്ഥ പ്രമോഷൻ എന്ന് അദ്ദേഹം ചോദിച്ചു.

ഏഴുപേർ വട്ടം കൂടിയിരുന്ന് ചാനലുകൾക്ക് അഭിമുഖം നൽകിയതുകൊണ്ട് മാത്രം ഒരു സിനിമ വിജയിക്കില്ലെന്ന് അനൂപ് മേനോൻ പറഞ്ഞു.

അങ്ങനെയാണെങ്കിൽ പ്രമുഖ താരങ്ങൾ ഇത്തരത്തിൽ പ്രമോഷൻ നടത്തുന്ന എല്ലാ സിനിമകൾക്കും വലിയ ആദ്യദിന കളക്ഷൻ ലഭിക്കണമല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സിനിമ വിജയിക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ മികവ് കൊണ്ടാണ്. ട്രെയിലറുകളാണ് യഥാർത്ഥത്തിൽ പ്രമോട്ട് ചെയ്യപ്പെടേണ്ടത്. ട്രെയിലർ കണ്ടാണ് ജനങ്ങൾ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

പലപ്പോഴും ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്താപരമായ ഉള്ളടക്കം ലഭിക്കുന്നു എന്നതിനപ്പുറം ഇത്തരം അഭിമുഖങ്ങൾ സിനിമയ്ക്ക് എത്രത്തോളം ഗുണകരമാണെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്ററുകൾ കൃത്യമായി പതിക്കുന്നതിലാണ് നിർമ്മാതാക്കൾ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ആയിരക്കണക്കിന് പോസ്റ്ററുകൾ വിതരണ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭിനേതാക്കൾ പ്രമോഷനിൽ സഹകരിക്കണമെന്ന് കരാറുകളിൽ ഉണ്ടാകാറുണ്ടെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പലപ്പോഴും തടസ്സമാകാറുണ്ട്.

മറ്റൊരു സിനിമയുടെ തിരക്കുള്ള ലൊക്കേഷനിൽ നിന്നും വൻ തുക മുടക്കുന്ന നിർമ്മാതാവിനെ ബുദ്ധിമുട്ടിച്ച് പ്രമോഷന് വരാൻ താരങ്ങൾക്ക് കഴിയില്ലെന്നും അനൂപ് മേനോൻ വ്യക്തമാക്കി.

Content Highlight: Anoop Menon supports Biju Menon in the promotion controversy

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories

News Roundup

GCC News