---
title: " കേരളത്തിൽ സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് സൂചന"
english_title: "Setback for movie lovers; Ticket prices to increase soon in Kerala?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341454/setback-for-movie-lovers-ticket-prices-to-increase-soon-in-kerala"
published_at: "2026-02-11T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c6e06d11ca_15.jpg"
keywords: []
---

#  കേരളത്തിൽ സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് സൂചന

> **Lead Summary:** **തിരുവനന്തപുരം:[moviemax.in] **സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്കുകൾ ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. ടിക്കറ്റൊന്നിന് 5 രൂപ മുതൽ 15 രൂപ വരെ വർധനവിനാണ് സാധ്യത തെളിയുന്നത്.

## Article Content

**തിരുവനന്തപുരം:[moviemax.in] **സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്കുകൾ ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. ടിക്കറ്റൊന്നിന് 5 രൂപ മുതൽ 15 രൂപ വരെ വർധനവിനാണ് സാധ്യത തെളിയുന്നത്.

ടിക്കറ്റ് നിരക്കിലെ സെസും സർവീസ് ചാർജും പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കും. ഈ റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക.

നിലവിലെ സെസ് തുക വർധിപ്പിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ചലച്ചിത്ര മേഖലയിലെ കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് പദ്ധതി.

സർവീസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. തിയേറ്ററുകൾ ലാഭകരമായി കൊണ്ടുപോകുന്നതിനും ടിക്കറ്റ് നിരക്കിൽ ഏകീകരണം കൊണ്ടുവരുന്നതിനുമായി ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സമിതിയുടെ റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/341454/setback-for-movie-lovers-ticket-prices-to-increase-soon-in-kerala)