രേഖകളില്ലാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു

രേഖകളില്ലാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു
Feb 9, 2026 09:48 AM | By Anusree vc

പാലക്കാട്: (truevisionnews.com) മതിയായ രേഖകളില്ലാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റെയിൽവേ സംരക്ഷണ സേനയും ചൈൽഡ് ലൈനും ചേർന്ന് നാട്ടിലേക്ക് തിരിച്ചയച്ചത്.

മതസ്ഥാപനത്തിന് ജെജെ ആക്ട് പ്രകാരം അംഗീകാരമില്ലാത്തതാണ് കുട്ടികളെ തിരിച്ചയക്കാൻ കാരണം. കഴിഞ്ഞ മാസം പത്തിനാണ് തിരിച്ചറിയൽ രേഖകളില്ലാതിരുന്ന 21 കുട്ടികളുമായി രണ്ട് ബിഹാർ സ്വദേശികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്.

പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ കുട്ടികളെ കോഴിക്കോടുള്ള മതസ്ഥാപനത്തിലേക്ക് കൊണ്ടുവന്നതാണെന്ന് വ്യക്തമായിരുന്നു. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ളവരായിരുന്നു കുട്ടികൾ. രേഖകളില്ലാതെ കുട്ടികളെ എത്തിച്ചതിന് പിന്നിൽ മനുഷ്യക്കടത്താണോ എന്ന് ആധ്യം പൊലീസ് സംശയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇവരെ തടഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമായി കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പാർപ്പിച്ചിരുന്നത്. കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിൽ താമസിച്ച് പഠിക്കാനായി കൊണ്ടുവന്ന കുട്ടികളാണെന്ന് പിന്നീട് വ്യക്തമായി. എന്നാൽ ഈ സ്ഥാപനത്തിന് ജെജെ ആക്ട് പ്രകാരം അംഗീകാരമില്ലാത്തതിനാൽ കുട്ടികളെ ഇവർക്ക് കൈമാറാൻ സാധിക്കില്ലെന്ന് വ്യക്തമായി.

21 children found at Olavakode railway station without documents sent back to Bihar

Next TV

Related Stories
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ.....! പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

Feb 9, 2026 01:18 PM

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ.....! പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

പകൽ ചുട്ടുപൊള്ളും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത നിർദേശങ്ങൾ...

Read More >>
'യാത്ര വേണ്ടെന്ന് വച്ചത് വിവാദമാക്കേണ്ട', മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കാനുമില്ലെന്നതിനും വിശദീകരണം

Feb 9, 2026 01:10 PM

'യാത്ര വേണ്ടെന്ന് വച്ചത് വിവാദമാക്കേണ്ട', മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ; നിയമസഭയിലേക്ക് മത്സരിക്കാനുമില്ലെന്നതിനും വിശദീകരണം

മോദിയെ കാണാൻ പോകാത്തതിന്‍റെ കാരണം പറഞ്ഞ് ശ്രീലേഖ, നിയമസഭയിലേക്ക് മത്സരിക്കാനുമില്ലെന്നതിനും...

Read More >>
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും

Feb 9, 2026 12:51 PM

ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരി​ഗണിക്കും

ശബരിമല സ്വർണക്കൊള്ളക്കേസ്, പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, ...

Read More >>
ബാധ ഒഴിപ്പിക്കാൻ എത്തിയ 16-കാരിക്ക് നേരെ ലെെംഗികാതിക്രമം; ഒളിവിൽ പോയ പ്രതി മുരാരി തന്ത്രി പിടിയിൽ

Feb 9, 2026 12:20 PM

ബാധ ഒഴിപ്പിക്കാൻ എത്തിയ 16-കാരിക്ക് നേരെ ലെെംഗികാതിക്രമം; ഒളിവിൽ പോയ പ്രതി മുരാരി തന്ത്രി പിടിയിൽ

'ബാധ ഒഴിപ്പിക്കാൻ' എത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം, മുരാരി തന്ത്രി...

Read More >>
Top Stories

News Roundup