---
title: "ഞാനൊരു എ പടം നായികയായല്ലോ...; സൈബർ വേട്ടക്കാർക്ക് എട്ടിന്റെ പണികൊടുത്ത് രേണു സുധി"
english_title: "Renu Sudhi gives cyber predators a hard time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341014/im-an-a-list-heroine-renu-sudhi-gives-cyberstalkers-a-hard-time"
published_at: "2026-02-09T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698986cf66ee3_Renu_Sudhi_gives_cyber_predators_a_hard_time.jpg"
keywords: []
---

# ഞാനൊരു എ പടം നായികയായല്ലോ...; സൈബർ വേട്ടക്കാർക്ക് എട്ടിന്റെ പണികൊടുത്ത് രേണു സുധി

> **Lead Summary:** **[** മലയാളികളുടെ പ്രിയ കലാകാരൻ പരേതനായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമായി രേണു മാറിയിരിക്കുന്നു. വിമർശനങ്ങളും വിവാദങ്ങളും ഒരുവശത്ത് തുടരുമ്പോഴും തന്റെ കരിയറിൽ മുന്നേറാനാണ് രേണുവിന്റെ തീരുമാനം. കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളിലേക്കും ഉദ്ഘാടന ചടങ്ങുകളിലേക്കും രേണു ക്ഷണിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വലിയ രീതിയിലുള്ള പ്രോഗ്രാം ഓഫറുകളാണ് രേണുവിനെ തേടിയെത്തുന്നത്.

## Article Content

**[** മലയാളികളുടെ പ്രിയ കലാകാരൻ പരേതനായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമായി രേണു മാറിയിരിക്കുന്നു. വിമർശനങ്ങളും വിവാദങ്ങളും ഒരുവശത്ത് തുടരുമ്പോഴും തന്റെ കരിയറിൽ മുന്നേറാനാണ് രേണുവിന്റെ തീരുമാനം. കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളിലേക്കും ഉദ്ഘാടന ചടങ്ങുകളിലേക്കും രേണു ക്ഷണിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വലിയ രീതിയിലുള്ള പ്രോഗ്രാം ഓഫറുകളാണ് രേണുവിനെ തേടിയെത്തുന്നത്.

രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും ആൽബങ്ങളും വൈറലാണ്. ഇപ്പോഴിതാ തന്റെ പുതിയ ആൽബമായ മന്താര ചേലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. യൂട്യൂബിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് രേണു തന്റെ പ്രതികരണമറിയിച്ചത്.

'ആഹാ ഒരു ആൽബം കാരണം ഞാനൊരു എ പടം നായിക ആയല്ലോ, രേണു സുധിയുടെ കുത്സിതം, ഫുൾ റിയാക്‌ഷൻ, ആൽബത്തിനു വൻ പ്രമോഷൻ' രേണു സുധി കുറിച്ചു. നിരവധി പേരാണ് രേണുവിന് പിന്തുണയുമായി കമന്റിൽ എത്തുന്നത്. തന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ മ്യൂസിക് ആൽബം രേണു സുധി പുറത്തിറക്കുന്നത്.

താൻ മുസ്‌ലിം യുവാവുമായി വിവാഹിതയാവാൻ പോവുകയാണെന്ന രേണു സുധിയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. വിവാഹത്തിന് ശേഷം പേരിനൊപ്പമുള്ള സുധി എടുത്തുമാറ്റുമെന്നും രേണു അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിൽ പത്ത് ശതമാനം നുണയാണെന്നും മീഡിയ ചോദിക്കുമ്പോൾ താൻ എന്തെങ്കിലുമൊക്കെ വെളിവില്ലാതെ പറയുന്നതാണെന്നും രേണു പ്രതികരിച്ചിരുന്നു.

> "പത്ത് ശതമാനം നുണയാണ്. അങ്ങനെ ഞാൻ പറഞ്ഞിരുന്നവോ എവിടെയെങ്കിലും എന്ന് ചോ​ദിച്ചാൽ അത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ വരുന്നത്. ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകും. കറന്റ് ചാർജും കാര്യങ്ങളും വണ്ടിയുടെ ലോണുമെല്ലാം അടയ്ക്കുന്നത് ‍ഞാനാണ്." രേണു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341014/im-an-a-list-heroine-renu-sudhi-gives-cyberstalkers-a-hard-time)