---
title: "'തമാശകൾ പ്രതീക്ഷിക്കരുത്, ആ മാനസികാവസ്ഥയിലല്ല', അച്ഛന്റെ വിയോഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ ധ്യാൻ"
english_title: "dyan in public after father's death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341006/dyan-in-public-after-fathers-death"
published_at: "2026-02-09T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69897f7ab51b6_movie1.jpg"
keywords: []
---

# 'തമാശകൾ പ്രതീക്ഷിക്കരുത്, ആ മാനസികാവസ്ഥയിലല്ല', അച്ഛന്റെ വിയോഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ ധ്യാൻ

> **Lead Summary:** **[ **അച്ഛൻ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയ ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെ നൊമ്പരപ്പെടുത്തുന്നു. അച്ഛൻ മരിച്ച് ഒന്നര മാസം പിന്നിടുമ്പോൾ പങ്കെടുത്ത ആദ്യ ചടങ്ങിൽ, പതിവ് തമാശകളില്ലാതെ അതീവ ഗൗരവത്തോടെയാണ് താരം സംസാരിച്ചത്.

## Article Content

**[ **അച്ഛൻ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയ ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെ നൊമ്പരപ്പെടുത്തുന്നു. അച്ഛൻ മരിച്ച് ഒന്നര മാസം പിന്നിടുമ്പോൾ പങ്കെടുത്ത ആദ്യ ചടങ്ങിൽ, പതിവ് തമാശകളില്ലാതെ അതീവ ഗൗരവത്തോടെയാണ് താരം സംസാരിച്ചത്.

എല്ലാവരെയും ചിരിപ്പിക്കുന്ന മാനസികാവസ്ഥയിലല്ല താനെന്നും, അച്ഛന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും മുക്തനായിട്ടില്ലെന്നും ധ്യാൻ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ ഹീറോയായ അച്ഛൻ പകർന്നുനൽകിയ പാഠങ്ങളെക്കുറിച്ചും താരം വേദിയിൽ ഓർത്തെടുത്തു.

വർഷങ്ങൾക്ക് മുൻപ് അച്ഛൻ നൽകിയ ഒരു ഉപദേശമായിരുന്നു ധ്യാനിന്റെ സംസാരത്തിലെ പ്രധാന ഭാഗം. കയ്യിൽ ഒന്നുമില്ലാതിരുന്ന കാലത്ത്, ഭാവിയിൽ പണം സമ്പാദിക്കുമ്പോൾ അത് മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി മാറ്റിവെക്കണമെന്നും, അതിൽ ഒരു ഭാഗം നിർബന്ധമായും ചാരിറ്റിക്കായി ഉപയോഗിക്കണമെന്നും ശ്രീനിവാസൻ മകനോട് പറഞ്ഞിരുന്നു.

അത്തരത്തിൽ മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് യഥാർത്ഥ സംതൃപ്തി ലഭിക്കുക എന്ന അച്ഛന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ചാണ് താരം വേദി വിട്ടത്. അച്ഛന്റെ വിയോഗ വാർത്ത അറിഞ്ഞ് കോഴിക്കോട് നിന്ന് പാഞ്ഞെത്തിയതും അമ്മയെയും ചേട്ടനെയും കെട്ടിപ്പിടിച്ച് കരഞ്ഞതുമെല്ലാം മലയാളികൾക്ക് മായാത്ത വേദനയാണ്.

അച്ഛന് ഏറ്റവും പ്രിയപ്പെട്ട പേനയും 'എന്നും നന്മകൾ' എന്ന് എഴുതിയ പേപ്പറും ചിതയിൽ കൂടെ വെച്ചാണ് ധ്യാൻ പ്രിയപ്പെട്ട അച്ഛന് വിട നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/341006/dyan-in-public-after-fathers-death)