യാത്ര ദുരന്തയാത്രയായി; തിരുവനന്തപുരത്ത് കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട മതിലിലിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം

യാത്ര ദുരന്തയാത്രയായി; തിരുവനന്തപുരത്ത് കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട മതിലിലിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം
Feb 9, 2026 09:21 AM | By Anusree vc

തിരുവനന്തപുരം: പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയോടെ ഇവർ സഞ്ചരിച്ചിരുന്ന ഷെവർലെ ബീറ്റ് കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഭർത്താവും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ​സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ച് വരുകയാണെന്ന് വർക്കല പൊലീസ് അറിയിച്ചു.

A car carrying a family in Thiruvananthapuram went out of control and crashed into a wall, resulting in a tragic end for a housewife.

Next TV

Related Stories
'തുടര്‍ഭരണം അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം'; രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് സച്ചിദാനന്ദൻ

Feb 9, 2026 11:19 AM

'തുടര്‍ഭരണം അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം'; രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് സച്ചിദാനന്ദൻ

തുടര്‍ഭരണം അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം, കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ...

Read More >>
പൊന്നിന് വീണ്ടും വൻ കുതിപ്പ്; ഇന്ന് 1640 രൂപ കൂടി, പുതുക്കിയ വില ഇങ്ങനെ

Feb 9, 2026 10:43 AM

പൊന്നിന് വീണ്ടും വൻ കുതിപ്പ്; ഇന്ന് 1640 രൂപ കൂടി, പുതുക്കിയ വില ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്...

Read More >>
രേഖകളില്ലാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു

Feb 9, 2026 09:48 AM

രേഖകളില്ലാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു

രേഖകളില്ലാതെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീൻ ചിറ്റ്

Feb 9, 2026 08:44 AM

അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീൻ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനം, മുൻ മന്ത്രി വി.എസ് ശിവകുമാറിന് ക്ലീൻ...

Read More >>
Top Stories

News Roundup