ഇളനീരും ചിക്കനും ചേർന്നാൽ ഇത്രയും രുചിയോ? കോലാപുരി സ്‌പെഷ്യൽ റെസിപ്പി ഇതാ....

ഇളനീരും ചിക്കനും ചേർന്നാൽ ഇത്രയും രുചിയോ? കോലാപുരി സ്‌പെഷ്യൽ റെസിപ്പി ഇതാ....
Feb 9, 2026 09:36 AM | By Anusree vc

(truevisionnews.com) ചപ്പാത്തിക്കൊപ്പം സ്ഥിരം കഴിക്കുന്ന ചിക്കൻ കറികളിൽ നിന്നും ബീഫ് റോസ്റ്റിൽ നിന്നും വ്യത്യസ്തമായി പുതിയൊരു രുചി പരീക്ഷിച്ചാലോ? ഇതാ നിങ്ങൾക്കായി വ്യത്യസ്തമായ ഒരു റെസിപ്പി: 'ചിക്കൻ ഇളനീർ കോലാപുരി'.

പേര് കേട്ട് ഞെട്ടണ്ട, ഇളനീരിന്റെ മധുരവും കോലാപുരി മസാലയുടെ എരിവും ചേരുന്ന ഈ വിഭവം ചപ്പാത്തിക്കൊപ്പം ഒരു സൂപ്പർ കോമ്പിനേഷനാണ്. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ - അരക്കിലോ

ഇളനീരിന്റെ കാമ്പ് - 1 കപ്പ്

തക്കാളി - 1 വലുത്

തേങ്ങ - കാൽ കപ്പ്

വലിയ ഉള്ളി - 1 വലുത്

വെളുത്തുള്ളി - 1 കുടം

മഞ്ഞൾ പൊടി - അര ടീസ്പൂൺ

വാളൻ പുളി പിഴിഞ്ഞത് - കാൽ കപ്പ്

ഓയിൽ - 4 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മല്ലിയില

മസാലകൾ

മല്ലി - 3 ടേബിൾസ്പൂൺ

ചെറിയ ജീരകം - 1 ടീസ്പൂൺ

പെരുംജീരകം - കാൽ ടീസ്പൂൺ

കാശ്മീരി മുളക്‌ - 6 എണ്ണം

കറുകപ്പട്ട - ചെറിയ കഷ്ണം

കുരുമുളക്‌ - 1 ടേബിൾസ്പൂൺ

ഗ്രാമ്പൂ - 4 എണ്ണം

ഏലക്ക - 2 എണ്ണം

എള്ള് - 1 ടേബിൾസ്പൂൺ

തയാറാകുന്നവിധം

മസാലകൾ ഒന്ന് ചൂടാക്കിയെടുക്കണം. കുറച്ചു ഓയിലിൽ തേങ്ങ വറുത്തെടുക്കാം ശേഷം വലിയ ഉള്ളിയും വെളുത്തുള്ളിയും ഒന്ന് മൂപ്പിച്ചെടുക്കണം . ഇതെല്ലാം കുറച്ചു മഞ്ഞൾ പൊടിയും വാളൻ പുളിയും ചേർത്ത് നന്നായി അരച്ചെടുക്കണം .ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് അതിൽ അരച്ചുവച്ച മസാല ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ മൂപ്പിച്ചെടുക്കണം . ഇതിൽ ചെറുതായി മുറിച്ച തക്കാളിയും ചിക്കനും ചേർത്ത് ഒരു പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കണം .ശേഷം മല്ലിയിലയയും ഇളനീരിന്റെകാമ്പും ചേർത്ത് വാങ്ങാം. ചപ്പാത്തിക്ക് ഒപ്പം കൂട്ടി കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ചിക്കൻ കോലാപുരി തയാർ.

Kolhapuri Special Recipe

Next TV

Related Stories
'ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും' -ടി.എ. ജോസഫ്.

Feb 9, 2026 05:18 PM

'ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും' -ടി.എ. ജോസഫ്.

ആദയ നികുതി വകുപ്പിന്റെ പരിശോധന സാധാരണ, ഏത് പ്രശ്നത്തെയും അതിജീവിച്ചു കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകും,ടി.എ....

Read More >>
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി

Feb 9, 2026 04:06 PM

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം, ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ...

Read More >>
വീടും സ്ഥലവും തട്ടിയെടുത്തു മറിച്ചുവിൽക്കാൻ കൂട്ടുനിന്നു; ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസർ ലക്ഷ്മി അറസ്റ്റിൽ

Feb 9, 2026 03:51 PM

വീടും സ്ഥലവും തട്ടിയെടുത്തു മറിച്ചുവിൽക്കാൻ കൂട്ടുനിന്നു; ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസർ ലക്ഷ്മി അറസ്റ്റിൽ

വീടും സ്ഥലവും തട്ടിയെടുത്തു മറിച്ചുവിൽക്കാൻ കൂട്ടുനിന്നു, ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസർ ലക്ഷ്മി...

Read More >>
കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

Feb 9, 2026 03:21 PM

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്, പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും...

Read More >>
Top Stories