മണ്ണഞ്ചേരി: (https://truevisionnews.com/) മകന്റെ വിവാഹ ആഘോഷങ്ങൾക്കായി വീടൊരുങ്ങുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നരിയിൽ ശിവനിവാസിൽ ശിവപ്രസാദ് (ശിവൻ - 62) ആണ് മരിച്ചത്.
ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്. പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
Father collapses and dies during wedding preparations in Mannancherry

































