---
title: "നായകന്മാരുടെ ഈഗോയും നായികയുടെ കോമഡിയും; സിനിമാ ലോകത്തെ മാറ്റങ്ങളെക്കുറിച്ച് ഉർവശി"
english_title: "Urvashi on the changes in the film world"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340519/urvashi-on-the-changes-in-the-film-world"
published_at: "2026-02-06T15:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985b5c97b87b_MOVIE.jpg"
keywords: []
---

# നായകന്മാരുടെ ഈഗോയും നായികയുടെ കോമഡിയും; സിനിമാ ലോകത്തെ മാറ്റങ്ങളെക്കുറിച്ച് ഉർവശി

> **Lead Summary:** **[**സിനിമാലോകത്ത് അന്നും ഇന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഉർവശി. തന്റെ അഭിനയജീവിതത്തെക്കുറിച്ചും കരിയറിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഡിഡി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറക്കുന്നു.

## Article Content

**[**സിനിമാലോകത്ത് അന്നും ഇന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഉർവശി. തന്റെ അഭിനയജീവിതത്തെക്കുറിച്ചും കരിയറിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഡിഡി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറക്കുന്നു.

എൺപതുകളിൽ തമിഴിലൂടെയാണ് തുടക്കമെങ്കിലും ഗ്ലാമറസ് റോളുകളോടുള്ള താൽപ്പര്യക്കുറവ് കാരണം മലയാളത്തിലേയ്ക്ക് മാറുകയായിരുന്നു. 1985 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയിൽ ഉർവശിയുടെ സുവർണ്ണകാലമായിരുന്നു.

പ്രമുഖ സംവിധായകരുടെയെല്ലാം സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നതിനാൽ അക്കാലത്ത് മറ്റ് ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 1995-ഓടെ തമിഴിൽ സജീവമാവുകയും തുടർന്ന് മകളുടെ ജനനശേഷം സിനിമയിൽ നിന്ന് ബോധപൂർവം ഒരു ഇടവേള എടുക്കുകയും ചെയ്തു.

ചെന്നൈ കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിന് ശേഷം 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലൂടെയാണ് ഉർവശി ശക്തമായ തിരിച്ചുവരവ് നടത്തിയത്. തുടർന്ന് സകുടുംബം ശ്യാമള, മമ്മി ആന്റ് മി, ഉള്ളൊഴുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ വീണ്ടും സജീവമായി.

നായികമാർ കോമഡി കൈകാര്യം ചെയ്യുന്നത് നായകന്മാരുടെ ഈഗോയെ ബാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും നായിക ശ്രദ്ധിക്കപ്പെടരുതെന്ന അലിഖിത നിയമങ്ങൾ സിനിമയിലുണ്ടായിരുന്നുവെന്നും ഉർവശി ഓർക്കുന്നു.

എന്നാൽ അത്തരം ധാരണകളെ തകർത്ത്, തന്റെ കഥാപാത്രങ്ങളിൽ കുസൃതിയും തമാശകളും കലർത്തി അവതരിപ്പിച്ചതിലൂടെയാണ് തനിക്ക് പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞതെന്നും ഉർവശി വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340519/urvashi-on-the-changes-in-the-film-world)