കാസർകോട്:( www.truevisionnews.com ) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യ്ക്ക് കുമ്പളയിൽ തുടക്കമായി.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്തു. കേവലമൊരു പ്രതിപക്ഷമായല്ല, മറിച്ച് ഒറ്റക്കെട്ടായ ഒരു ടീമായാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും 100-ലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
സിപിഐഎമ്മിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, വർഗീയവാദികൾക്ക് തീപ്പന്തം എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സിപിഐഎം സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന യാത്രയിൽ, പൗരപ്രമുഖർക്ക് പകരം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ജനങ്ങളുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ട സർക്കാർ നയങ്ങൾക്ക് ബദൽ പദ്ധതികൾ യുഡിഎഫിന്റെ പക്കലുണ്ടെന്നും കേരള രാഷ്ട്രീയത്തിൽ ഈ യാത്ര പുതിയൊരു യുഗപ്പിറവിക്ക് തുടക്കം കുറിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.
Will come to power by winning 100 seats in Kerala - V.D. Satheesan


























