---
title: "'കാത്തിരിപ്പിന് വിരാമം; ഗ്ലാമി ഗംഗയുടെ വരൻ ഇതാണ്; പുതിയ വിശേഷം പങ്കുവെച്ച് താരം"
english_title: "This is Glammy Ganga's groom; The star shared a new update"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340516/this-is-glammy-gangas-groom-the-star-shared-a-new-update"
published_at: "2026-02-06T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985b289ee1f4_ghami_movie_max.jpg"
keywords: []
---

# 'കാത്തിരിപ്പിന് വിരാമം; ഗ്ലാമി ഗംഗയുടെ വരൻ ഇതാണ്; പുതിയ വിശേഷം പങ്കുവെച്ച് താരം

> **Lead Summary:** **[**സോഷ്യൽ മീഡിയയിലെ പ്രിയ അവതാരകയും 'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിലൂടെ സുപരിചിതയുമായ ഗംഗ വിവാഹിതയാകുന്നു. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇപ്പോൾ പ്രതിശ്രുത വരന്റെ പേരും കൂടുതൽ വിവരങ്ങളും തന്റെ യൂട്യൂബ് കുടുംബത്തിനായി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

## Article Content

**[**സോഷ്യൽ മീഡിയയിലെ പ്രിയ അവതാരകയും 'ഗ്ലാമി ഗംഗ' എന്ന യൂട്യൂബ് ചാനലിലൂടെ സുപരിചിതയുമായ ഗംഗ വിവാഹിതയാകുന്നു. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇപ്പോൾ പ്രതിശ്രുത വരന്റെ പേരും കൂടുതൽ വിവരങ്ങളും തന്റെ യൂട്യൂബ് കുടുംബത്തിനായി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ബ്യൂട്ടി വ്ലോഗുകളിലൂടെയും മേക്ക് ഓവർ വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഗംഗ, തന്റെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് പൂർത്തിയാക്കി താമസം തുടങ്ങിയത്. ആ സന്തോഷത്തിന് പിന്നാലെയാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിശേഷവും താരം പങ്കുവെച്ചിരിക്കുന്നത്.

വിഷ്ണു എന്നാണ് ഗംഗയുടെ പ്രതിശ്രുതവരന്റെ പേര്. വിഷ്‍ണു ഫ്രീലാന്‍സ് എഡിറ്റര്‍ ആണ്. ബാലരാമപുരത്തിന് അടുത്താണ് സ്ഥലം. അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്, ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് താൻ വിളിച്ചിരുന്നതെന്നും, പിന്നെ ടാ പോടാ എന്ന ലൈനിലായെന്നും ഗംഗ വ്ളോഗിൽ പറയുന്നു. വിഷ്ണുവും ഗംഗയോടൊപ്പം പുതിയ വ്ളോഗിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

എങ്ങനെ പരിചയപ്പെട്ടു, എങ്ങനെ വിവാഹത്തിലേക്ക് എന്നൊക്കെയുള്ളത് വലിയൊരു കഥയാണ്. അത് പിന്നീടൊരു വീഡിയോയില്‍ പറയുന്നതായിരിക്കും. എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ്, എന്നെ മനസിലാക്കുന്ന ആളാണ് എന്നൊക്കെയുള്ള നിലയില്‍ ഗംഗയെ വിവാഹം ചെയ്യുന്നതില്‍ വളരെയധികം സന്തോഷവും എക്‌സൈറ്റ്‌മെന്റുമുണ്ട്'', എന്നാണ് വിഷ്ണു വീഡിയോയിൽ പറയുന്നത്.

തന്നെ അറിയാവുന്ന ഒരാളെത്തന്നെ വിവാഹം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നവെന്നും ഗംഗ പറയുന്നു. ''അപ്പുവിനെ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. പക്ഷേ അത് അപ്പുവിന്റെ ക്വാളിറ്റിയുമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ജഡ്ജ് ചെയ്യാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി. അപ്പു ഒരു ആഷ് പോഷ് അംബാനി ലൈഫ് ആഗ്രഹിക്കുന്ന ആളല്ല. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ തയ്യാറാവുന്ന ആളാണ്. എനിക്ക് എന്നെ പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്. അതുകൊണ്ട് തന്നെ പെട്ടന്ന് കണക്ടായി'', ഗംഗ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340516/this-is-glammy-gangas-groom-the-star-shared-a-new-update)