പാലക്കാട്:( www.truevisionnews.com ) റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവ് മരിച്ചു. കൊടുമ്പ് സ്വദേശി ശങ്കർ ആണ് അപകടത്തിൽ മരണപ്പെട്ടത്. പാലക്കാട് - പൊള്ളാച്ചി സംസ്ഥാന പാതയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.
പാതയിലെ വലിയ കുഴിയിൽ വീഴാതിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചപ്പോൾ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പാതയുടെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നതിനിടയിലാണ് ഈ അപകടം. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Young man dies tragically after being hit by oncoming lorry while trying to avoid falling into a pothole on the road
































