പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ

പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ
Feb 6, 2026 06:41 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ 16 വയസുകാരന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പള്ളുരുത്തി മങ്കാമഠം ലൈനിൽ താമസിക്കുന്ന സഹോദരങ്ങളായ തഴേപ്പറമ്പിൽ ആൽഫിൻ ആന്റണി (24) റെൻഫിൻ ആന്റണി (21) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിയുെട മാതാപിതാക്കളുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

വിദ്യാർഥിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിക്ക് അടിമയാക്കിയ ശേഷം ഇതുപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരിൽ വിദ്യാർഥിക്ക് ദോഹോപദ്രവവും ഏൽക്കേണ്ടി വന്നു. വീട്ടിൽ നിന്ന് സ്വർണം എടുത്തു കൊണ്ടുവരണമെന്നും ഇല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാരെ അറിയിക്കുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി.

ഗത്യന്തരമില്ലാതെ വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണപാദസരം വീട്ടിൽനിന്നും എടുക്കുകയും തുടർന്ന് പ്രതികൾ കൈക്കലാക്കുകയുമായിരുന്നു.nവിദ്യാർഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

ലഹരി കച്ചവടത്തിന് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാകാം പ്രതികള്‍ വിദ്യാർഥിയുടെ മാതാവിന്റെ പാദസരം ഭയപ്പെടുത്തി കൈക്കലാക്കിയത് എന്നാണ് പൊലീസ് നിഗമനം. സ്വർണം പിന്നീട് പ്രതികൾ വിറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Minor student lured with drugs robbed of gold ornaments by threatening them brothers arrested

Next TV

Related Stories
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Feb 6, 2026 08:01 PM

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന്...

Read More >>
കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Feb 6, 2026 07:10 PM

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും...

Read More >>
 'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ

Feb 6, 2026 06:23 PM

'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് ,കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം, വി...

Read More >>
അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു

Feb 6, 2026 05:35 PM

അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു

അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി...

Read More >>
'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'-  മുഖ്യമന്ത്രി

Feb 6, 2026 05:01 PM

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'- മുഖ്യമന്ത്രി

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്, ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന്...

Read More >>
Top Stories

News Roundup