അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു

അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ ആക്രമണം; സ്വർണം കവരാൻ മുളകുപൊടി പ്രയോഗം, ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു
Feb 6, 2026 05:35 PM | By Anusree vc

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് പേരാമ്പ്രയിൽ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവരാൻ മുളകുപൊടി എറിഞ്ഞ് ആക്രമണശ്രമം. പേരാമ്പ്ര സ്വദേശിനി റമീസയ്ക്കും രണ്ട് വയസുകാരിയായ മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.

അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് റമീസയുടെയും മകളുടെയും മുഖത്തേക്ക് അക്രമി മുളകുപൊടി എറിഞ്ഞത്. ഇരുവരും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. ആക്രമണത്തിന് പിന്നാലെ റമീസയും മകളും ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടക്കുമ്പോൾ റമീസയും മകളും ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Attacked while washing dishes in the kitchen; Chilli powder used to steal gold, suspect fled after making a commotion

Next TV

Related Stories
കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Feb 6, 2026 07:10 PM

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും...

Read More >>
പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ

Feb 6, 2026 06:41 PM

പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം, ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ...

Read More >>
 'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ

Feb 6, 2026 06:23 PM

'ജില്ലാ സെക്രട്ടറി നുണ പറയുകയാണ്, കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം’ -വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് ,കണക്ക് പറയാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പണം നഷ്ടപ്പെട്ടില്ല എന്നത് ശുദ്ധ അസംബന്ധം, വി...

Read More >>
'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'-  മുഖ്യമന്ത്രി

Feb 6, 2026 05:01 PM

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്; ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്'- മുഖ്യമന്ത്രി

'സംസ്ഥാനത്തിനുവേണ്ടത് അതിവേഗ റെയിലാണ്, ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന്...

Read More >>
Top Stories

News Roundup