Feb 6, 2026 06:53 PM

പത്തനംതിട്ട: ( www.truevisionnews.com ) ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫിന്റെ മധ്യകേരളാ ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പോറ്റിയെ കേറ്റിയത് എൽഡിഎഫ് സർക്കാരും ആ സർക്കാർ കാലത്തെ ദേവസ്വം ബോർഡും ആണെന്നാണ് പ്രചരിപ്പിച്ചത്. പോറ്റി അവിടെ കയറുന്നത് 2004ലാണെന്ന് എല്ലാവർക്കും വ്യക്തമായെന്നും മുഖ്യമന്ത്രി.

2004ൽ ആരായിരുന്നു ദേവസ്വം മന്ത്രി. കോൺഗ്രസിന്റെ ഇന്നത്തെ ഉന്നതനായ അഖിലേന്ത്യാ നേതാവ്. അക്കാലത്ത് കോൺഗ്രസ് നിയോഗിച്ച ദേവസ്വം ബോർഡും പ്രസിഡന്റും ഉള്ളപ്പോഴല്ലേ പോറ്റി ആദ്യമായി അവിടെ കയറുന്നത്. അന്നു തൊട്ടല്ലേ പോറ്റിക്ക് അവിടെ എല്ലാവിധ കളികൾക്കുമുള്ള അവസരമൊരുങ്ങുന്നത്. ഇതെല്ലാം വിഷമമുണ്ടാക്കുന്ന യാഥാർഥ്യങ്ങളായതിനാൽ അവ പുറത്തുവരാതിരിക്കാനാണ് കോൺഗ്രസും യുഡിഎഫും ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ശോഭ കെടുത്താൻ ആരോപണം കൊണ്ടുവന്നു. സ്പോൺസർ എന്ന് പറഞ്ഞു രംഗത്ത് വന്നു. കോണ്‍ഗ്രസ് അത് ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, പീഠം പോറ്റിയുടെ ബന്ധു വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെടുത്തു. നേരത്തെ മുതൽ ഉണ്ണികൃഷ്ണൻ പോറ്റി - കോൺഗ്രസ് ബന്ധമുണ്ട്.

എല്ലാം അയ്യപ്പ സംഗമത്തിന്‍റെ ശോഭ കെടുത്താനായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. മറവിൽ നിൽക്കുന്ന കുറ്റവാളികളെ കേരള പൊലീസ് പിടികൂടി. തെറ്റ് ചെയ്ത ആര് എന്നത് അല്ല. അവർക്ക് മേൽ ഒരു ദയയും ഉണ്ടാകില്ല എന്നതാണ്.

നല്ല പൊലീസ് ടീമിനെ ഹൈക്കോടതി നിയോഗിച്ചു. അതി ശക്തമായ നിലപാട് കഴിഞ്ഞ ദിവസവും ഹൈക്കോടതി കൃത്യമായി പറഞ്ഞു. പ്രതികൾക്ക് ജാമ്യം കിട്ടിയത് കേസിനെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.കുറ്റപത്രം കൊടുക്കാതിരുന്നത് വിഷയമാക്കി കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നു. സർക്കാരിനെതിരെ തിരിച്ചു വിടുകയാണ്.

എന്നാൽ, ഇതിനുള്ള മറുപടി കോടതി തന്നെ പറഞ്ഞു. പ്രതികൾക്ക് ജാമ്യം ഒരു പ്രശ്നമല്ല. അതിന് കൂടുതൽ സമയം വേണം. എസ്ഐടിക്ക് കോടതിയുടെ പൂര്‍ണ പിന്തുണയുണ്ട്. ഒരു ബാഹ്യ ശക്തിയും ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ല. സോണിയ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പോറ്റി എത്തി? അതീവ സുരക്ഷയുള്ള സ്ഥലത്താണ് എത്തിയത്.

പല നേതാക്കൾക്കും കയറാൻ പോലും പറ്റില്ല. അവിടെയാണ് പോറ്റി കയറിയത്. സ്വർണം കട്ടവരും വാങ്ങിയവരും സോണിയുടെ അടുത്ത് എത്തി.എന്താണ് പോറ്റി കോൺഗ്രസ് ബന്ധം? അന്താരാഷ്ട്ര ബന്ധം ആദ്യം പറഞ്ഞത് ചെന്നിത്തലയാണ്. ആർക്ക് അറിയാം എന്താണ് ആ ബന്ധം എന്താണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

udf has broght unnikrishnan potty to sabarimala says cm pinarayi

Next TV

Top Stories










News Roundup