നീതി നടപ്പാക്കേണ്ടത് പൊലീസല്ലേ? മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന്...ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് പ്രസി‍ഡ​​ന്റി​ന്റെ ഭർത്താവ് പിടിയിൽ

  നീതി  നടപ്പാക്കേണ്ടത് പൊലീസല്ലേ? മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന്...ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് പ്രസി‍ഡ​​ന്റി​ന്റെ ഭർത്താവ് പിടിയിൽ
Feb 3, 2026 07:34 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ ഷെരീഫാണ് പിടിയിലായത്.

പെരുമ്പാവൂരിൽ മൊബൈൽ കട നടത്തുന്ന അൻവർ, മുനീറുൽ എന്നിവരെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി 20 പേർ ചേർന്ന് മർദ്ദി ച്ചുവെന്നാണ് പരാതി. വ്യാജ പരാതിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭായ് കോളനി എന്ന് പേരുള്ള സ്ഥലത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഷെരീഫിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനിയിൽ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നും മൊബൈൽ ഷോപ്പിന്റെ മറവിൽ ഇവരും മയക്കുമരുന്ന് വിൽക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ മർദ്ദിച്ചത്.

മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന ജനകീയ സമിതി അംഗങ്ങൾക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയത്. ജനകീയ മുന്നണിയുടെ പ്രവർത്തനം ഇഷ്ടമില്ലാത്ത ചിലരാണ് പരാതി നൽകിയതെന്നും നാട്ടുകാർ പറഞ്ഞു.

One person arrested in Perumbavoor for assaulting interstate workers.

Next TV

Related Stories
കോഴിക്കോട് ഇരിങ്ങണ്ണൂർ ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി ജീവനക്കാരൻ

Feb 3, 2026 08:53 PM

കോഴിക്കോട് ഇരിങ്ങണ്ണൂർ ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി ജീവനക്കാരൻ

ക്ഷേത്രകുളത്തിൽ അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകൾ രക്ഷപ്പെടുത്തി...

Read More >>
ഡ്രൈ ഡേകളിൽ 'സ്പെഷ്യൽ' കച്ചവടം; ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന; പൊടിയൻ ഒടുവിൽ പിടിയിൽ

Feb 3, 2026 08:35 PM

ഡ്രൈ ഡേകളിൽ 'സ്പെഷ്യൽ' കച്ചവടം; ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന; പൊടിയൻ ഒടുവിൽ പിടിയിൽ

ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ...

Read More >>
കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാൺ വേണോ? പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

Feb 3, 2026 08:08 PM

കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാൺ വേണോ? പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാൺ വേണോ? പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ...

Read More >>
Top Stories

News Roundup