സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു

സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അപകടം; വയോധികൻ മരിച്ചു
Feb 3, 2026 12:17 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) വടക്കച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികൻ പൊള്ളലേറ്റ് മരിച്ചു . ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാകൃഷ്‌ണനാണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ച് പെരിന്തൽണ്ണ ഫയർ ആൻ്റ് റസ്‌ക്യു വിഭാഗം സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് രാധാകൃഷ്‌ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ട് ആറരയോടെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇവിടെ ഏക്കറുകണക്കിന് സ്ഥലത്ത് മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചിട്ടുണ്ട്.

അതേസമയം രാധാകൃഷ്ണൻ അപകടത്തിൽപെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പാറുക്കുട്ടിയാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. മണികണ്ഠന്‍, രജിത എന്നിവര്‍ മക്കളാണ്. മരുമകന്‍: സുബ്രഹ്‌മണ്യന്‍ (പരിയാപുരം ചേരി).

Elderly man dies in accident while extinguishing fire on private property

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യഹരജി മാറ്റിവെച്ചു; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു

Feb 3, 2026 02:57 PM

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യഹരജി മാറ്റിവെച്ചു; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള, തന്ത്രിയുടെ ജാമ്യഹരജി വാദം കേൾക്കാനായി...

Read More >>
'ഇമെയിൽ വഴി ബോംബ് ഭീഷണി'; ഇടുക്കിയിൽ വ്യാപക പരിശോധന

Feb 3, 2026 02:26 PM

'ഇമെയിൽ വഴി ബോംബ് ഭീഷണി'; ഇടുക്കിയിൽ വ്യാപക പരിശോധന

ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക...

Read More >>
വിധിയുടെ ക്രൂരത; ഉപ്പ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു

Feb 3, 2026 01:48 PM

വിധിയുടെ ക്രൂരത; ഉപ്പ മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം രാമപുരത്ത് മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു ....

Read More >>
ശബരിമല സ്വർണക്കൊള്ള:  'ജാമ്യം കിട്ടിയവർ പുറത്തിറങ്ങിയാൽ പിന്നെ തെളിവുകളും ഒന്നും ഉണ്ടാകില്ലല്ലോ' - വി ഡി സതീശൻ

Feb 3, 2026 01:19 PM

ശബരിമല സ്വർണക്കൊള്ള: 'ജാമ്യം കിട്ടിയവർ പുറത്തിറങ്ങിയാൽ പിന്നെ തെളിവുകളും ഒന്നും ഉണ്ടാകില്ലല്ലോ' - വി ഡി സതീശൻ

ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിന്റെ അന്വേഷണം നിലച്ചിരിക്കയാണ് , വി ഡി...

Read More >>
Top Stories