---
title: "'കല്യാണം ആയാല്‍ ഞാന്‍ ആരോടും പറയില്ല', അനീഷുമായി വിവാഹമോ? ചുട്ട മറുപടി നൽകി അനുമോൾ "
english_title: "Bigg Boss Tharam Anumol shared wedding details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339855/bigg-boss-tharam-anumol-shared-wedding-details"
published_at: "2026-02-03T13:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981adddc73d3_anumol.jpg"
keywords: []
---

# 'കല്യാണം ആയാല്‍ ഞാന്‍ ആരോടും പറയില്ല', അനീഷുമായി വിവാഹമോ? ചുട്ട മറുപടി നൽകി അനുമോൾ 

> **Lead Summary:** ബിഗ് ബോസ് മലയാളം സീസൺ 6-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുമോളുടെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ തനതായ ശൈലിയിലൂടെയും നിലപാടുകളിലൂടെയും ഷോയിൽ ശ്രദ്ധിക്കപ്പെട്ട താരം, ഷോയ്ക്ക് ശേഷം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാവുകയാണ്.

## Article Content

ബിഗ് ബോസ് മലയാളം സീസൺ 6-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുമോളുടെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ തനതായ ശൈലിയിലൂടെയും നിലപാടുകളിലൂടെയും ഷോയിൽ ശ്രദ്ധിക്കപ്പെട്ട താരം, ഷോയ്ക്ക് ശേഷം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാവുകയാണ്.

ഇപ്പോഴിതാ ബിനീഷ് ബാസ്റ്റിന്റെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഷോയിലെ പ്രധാന താരങ്ങളിലൊരാളായ അനുമോളും വിവാഹത്തിലും വിരുന്നിലുമെല്ലാം പങ്കെടുത്തിരുന്നു. എന്റെ കല്യാണം കഴിഞ്ഞു. ഇനി നിന്റേത് എപ്പോഴാണെന്നായിരുന്നു ബിനീഷ് അനുമോളോട് ചോദിച്ചത്.

അധികം വൈകാതെ അതുണ്ടാവും. വെയിലും മഴയും ഉളള സമയത്തെ കാണുള്ളൂ എന്നായിരുന്നു അനുവിന്റെ മറുപടി. ഞങ്ങള്‍ സ്റ്റാര്‍ മാജിക്ക് ടീം മാത്രമല്ല ബിനീഷിനെ അറിയുന്ന എല്ലാവര്‍ക്കും ഭയങ്കര സന്തോഷമുള്ള ദിവസമാണ്.

ഞങ്ങളെല്ലാം കാത്തിരുന്ന കല്യാണമാണ്. അപ്പോള്‍ ആ ദിവസം ഭയങ്കര ഹാപ്പിയാണ് എല്ലാവരും. സ്റ്റാര്‍ മാജിക്ക് എനിക്കെപ്പോഴും സ്‌പെഷലാണ്. അതിന് ശേഷമാണല്ലോ ഞാന്‍ ബിഗ് ബോസിലേക്ക് പോയതെന്നും അനു പറഞ്ഞിരുന്നു.

അനീഷിനെയാണോ കല്യാണം കഴിക്കുന്നതന്നെ ചോദ്യം ഇത്തവണയും ഉയര്‍ന്നിരുന്നു. അതാരാണ് അങ്ങനെ ചോദിച്ചത്, അതെന്താണ് കാര്യം. കേരളത്തില്‍ വേറെ ആണുങ്ങളൊന്നുമില്ലേയെന്നായിരുന്നു അനു തിരിച്ച് ചോദിച്ചത്.

തന്നെ കാണാനും, കുശലം ചോദിച്ചും എത്തിയവരോടുമെല്ലാം സ്‌നേഹത്തോടെ സംസാരിച്ചാണ് അനു മടങ്ങിയത്. ഞങ്ങള്‍ക്ക് എപ്പോഴാണ് ചോറ് തരുന്നതെന്ന് ചോദിച്ചപ്പോള്‍ അത് വേണമെങ്കില്‍ ഹോട്ടലില്‍ നിന്നും വാങ്ങിത്തരാം.

ആരോടാണ് ചാറ്റ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ചാറ്റിംഗൊന്നുമല്ല, ഒരു കോള്‍ ചെയ്യാനുണ്ട്. ജാഡയാണോ, എന്ന് ചോദിച്ചപ്പോള്‍ ജാഡയാണ്, മനസിലായില്ലേ എന്നായിരുന്നു അനുവിന്റെ മറുപടി. ഒരു പ്രാവശ്യം നിങ്ങളെല്ലാം എന്റെ നമ്പര്‍ ലീക്കാക്കിയതാണ്, ഇനിയങ്ങനെയൊന്നും ചെയ്‌തേക്കല്ലേയെന്നും അനു പറയുന്നുണ്ടായിരുന്നു. കല്യാണം ആയാല്‍ ഞാന്‍ നിങ്ങള്‍ ആരോടും പറയില്ല. അറിഞ്ഞും നിങ്ങളാരും അങ്ങോട്ട് വരണ്ടെന്നും അനു പറയുന്നുണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/339855/bigg-boss-tharam-anumol-shared-wedding-details)