വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' പുസ്തക പ്രകാശനം നാളെ

വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' പുസ്തക പ്രകാശനം നാളെ
Feb 3, 2026 08:47 AM | By Roshni Kunhikrishnan

കണ്ണൂർ:(https://truevisionnews.com/) സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും.

പയ്യന്നൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവാണ് പുസ്തകം പുറത്തിറക്കുന്നത്.

താൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് കൃത്യമായ കണക്കുകൾ സഹിതം മറുപടി നൽകാൻ പാർട്ടി തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

പുസ്തകം പുറത്തിറങ്ങുന്നതിന് പിന്നാലെ ധനരാജ് ഫണ്ട് വിവാദത്തിൽ വ്യക്തത വരുത്താൻ സിപിഐഎം തീരുമാനിച്ചു. ഫണ്ട് വിനിയോഗത്തെക്കുറിച്ച് പ്രവർത്തകർക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാണ് പാർട്ടി നീക്കം.

ഇതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താസമ്മേളനം നടത്തി കണക്കുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കും.

കൊല്ലപ്പെട്ട സിവി ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്ന് ഒരു കോടിയോളം രൂപയിൽ 42 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ തിരിമറി നടത്തിയെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണം.

തെളിവുകൾ നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ തന്നെ പുറത്താക്കുകയാണ് പാർട്ടി ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

V Kunhikrishnan's book launch tomorrow

Next TV

Related Stories
'കാരുണ്യ  ആരോഗ്യ ഇൻഷുറൻസ് പദ്ധതി  കേരളത്തിന്റെ അഭിമാനം' -   കെ.കെ. ശൈലജ

Feb 3, 2026 11:45 AM

'കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം' - കെ.കെ. ശൈലജ

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കെ.കെ....

Read More >>
'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

Feb 3, 2026 11:08 AM

'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ...

Read More >>
കുതിപ്പിന് പിന്നാലെ കിതപ്പ്; കേരളത്തിൽ സ്വർണവില താഴേക്ക്

Feb 3, 2026 10:23 AM

കുതിപ്പിന് പിന്നാലെ കിതപ്പ്; കേരളത്തിൽ സ്വർണവില താഴേക്ക്

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില ...

Read More >>
ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം

Feb 3, 2026 10:06 AM

ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം

ബഹളത്തിൽ മുങ്ങി നിയമസഭ, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം, സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ്...

Read More >>
Top Stories

News Roundup