---
title: "'സുഖമാണോ സുഖമാണ്' തരംഗമാകാൻ വരുന്നു; ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി"
english_title: "'Sukhammo Sukhamman' is going viral; The first song from the film is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339748/sukhammo-sukhamman-is-going-viral-the-first-song-from-the-film-is-out"
published_at: "2026-02-02T23:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980e42f1d99e_Untitled-1.jpg"
keywords: []
---

# 'സുഖമാണോ സുഖമാണ്' തരംഗമാകാൻ വരുന്നു; ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

> **Lead Summary:** **** അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസായി. കൂടെ കൂടാൻ എന്ന ഗാനത്തിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. എവുഗിൻ ആലപിച്ച ഗാനത്തിന് ഈണമൊരുക്കിയത് നിപിൻ ബെസന്ത് ആണ്. ഫെബ്രുവരി 13-ന് ചിത്രം തിയേറ്ററുകളിലെത്തും.

## Article Content

**** അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച 'സുഖമാണോ സുഖമാണ്' എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസായി. കൂടെ കൂടാൻ എന്ന ഗാനത്തിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. എവുഗിൻ ആലപിച്ച ഗാനത്തിന് ഈണമൊരുക്കിയത് നിപിൻ ബെസന്ത് ആണ്. ഫെബ്രുവരി 13-ന് ചിത്രം തിയേറ്ററുകളിലെത്തും.

ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ഡി ഓ പി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, കോ പ്രൊഡ്യൂസർ: ഗരിമ വോഹ്ര,

അസ്സോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/339748/sukhammo-sukhamman-is-going-viral-the-first-song-from-the-film-is-out)