---
title: "'ജൂനിയർ ആർട്ടിസ്റ്റാകുന്നത് നാണക്കേടല്ല, പക്ഷെ എന്നെ അവർ ഉപയോഗിച്ചു'; സീനുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, പരം സുന്ദരി സെറ്റിൽ സംഭവിച്ചത് വെളിപ്പെടുത്തി പ്രിയ വാര്യർ"
english_title: "Priya Warrier, Param Sundari, Priya Warrier Interview, Malayalam Cinema News"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339778/priya-warrier-param-sundari-priya-warrier-interview-malayalam-cinema-news"
published_at: "2026-02-03T09:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69817a29dc545_priya.jpg"
keywords: []
---

# 'ജൂനിയർ ആർട്ടിസ്റ്റാകുന്നത് നാണക്കേടല്ല, പക്ഷെ എന്നെ അവർ ഉപയോഗിച്ചു'; സീനുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, പരം സുന്ദരി സെറ്റിൽ സംഭവിച്ചത് വെളിപ്പെടുത്തി പ്രിയ വാര്യർ

> **Lead Summary:** **[** 'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ പ്രകടനം തെന്നിന്ത്യയൊട്ടാകെ വൻ തരംഗമാണ് സൃഷ്ടിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ച പ്രിയ, മോഡലിംഗ് രംഗത്തും സജീവമാണ്.

## Article Content

**[** 'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ പ്രകടനം തെന്നിന്ത്യയൊട്ടാകെ വൻ തരംഗമാണ് സൃഷ്ടിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ച പ്രിയ, മോഡലിംഗ് രംഗത്തും സജീവമാണ്.

ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും ഒന്നിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രിയ വാര്യർ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇത്രയും വലിയ സ്റ്റാർ വാല്യൂ ഉണ്ടായിട്ടും ഒരു ജൂനിയർ ആർട്ടിസ്റ്റിന് സമാനമായ വേഷം ചെയ്യാൻ പ്രിയ കാണിച്ച മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ, ഈ പ്രചാരണങ്ങളോട് പ്രതികരിച്ച പ്രിയ വാര്യർ, താൻ ആ സിനിമയുടെ ഭാഗമായത് ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ലെന്ന് വ്യക്തമാക്കി. ചിത്രത്തിലെ തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തിക്കൊണ്ടാണ് താരം രംഗത്തെത്തിയത്.

ജൂനിയർ ആർട്ടിസ്റ്റ് ആയി പോകുന്നത് എന്തോ വളരെ നാണക്കേടുള്ള കാര്യം പോലെയാണ് ആളുകൾ പറയുന്നതെന്നും, തനിക്ക് അതിൽ പ്രത്യേകിച്ച് അങ്ങനെ വലിയ പ്രശ്നമൊന്നും തോന്നുന്നില്ലെന്നും പറഞ്ഞ പ്രിയ, പരം സുന്ദരിയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ല താൻ പോയതെന്നും, ആ സിനിമയുടെ ഭാഗമായിരുന്നു താനെന്നും കൂട്ടിച്ചേർത്തു.

> എന്നോട് പറഞ്ഞിരുന്ന നറേഷൻ, അല്ലെങ്കിൽ എന്റെ ഭാഗം എന്നുള്ളത് ഫസ്റ്റ് ഡേ ഷൂട്ടിന് പോയപ്പോൾ അത് അങ്ങനെയൊന്നുമല്ല എന്നുള്ളത് ഞാൻ തിരിച്ചറിഞ്ഞു. ഫസ്റ്റ് ഡേ ഒറ്റ ദിവസമേ ഞാൻ ഷൂട്ടിന് പോയിട്ടുള്ളൂ. സെക്കൻഡ് ഡേ ഞാൻ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ബാക്ക് ഓഫ് ചെയ്തതാണ്. എന്നോട് അവർ വളരെ കൃത്യമായിട്ട് പറഞ്ഞിരുന്നു ഇയാളെ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങൾ പിന്മാറിയാലും ഉപയോഗിക്കും എന്ന്. ആ കഥാപാത്രത്തിന് സിനിമയിൽ സീനുകൾ ഉണ്ടായിരുന്നു, പക്ഷെ അത് എന്റെ അടുത്ത് ബ്രീഫ് ചെയ്ത പോലെ ആയിരുന്നില്ല." പ്രിയ പറയുന്നു.

> "ഫസ്റ്റ് ഡേ അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. കൂടുതൽ കമ്മ്യൂണിക്കേഷൻ ഞാൻ അവിടുന്ന് ആവശ്യപ്പെട്ടപ്പോൾ എനിക്ക് തന്നില്ല. അപ്പോൾ ഞാൻ അതിൽ നിന്ന് മാന്യമായി പിന്മാറി. പക്ഷെ അവർ ഒരു ഭീഷണി എന്ന രീതിയിൽ തന്നെയാണ് വിഷ്വലുകൾ ഉപയോഗിക്കും എന്ന് പറഞ്ഞത്. എന്തായാലും കുഴപ്പമില്ല എന്ന രീതിയിൽ ആയിരുന്നു ഞാൻ. പറഞ്ഞപോലെ അവരത് ഉപയോഗിച്ചു. പക്ഷെ ആ ഒരു സീനിന്റെ ആവശ്യം പോലും അവിടെ ഉടനയായിരുന്നില്ല. പക്ഷെ ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രിയ ഉണ്ട് എന്നുള്ളത് അവർ പ്രചരിപ്പിച്ചു. പക്ഷെ എനിക്ക് അതിൽ കുഴപ്പമില്ല, അവർ എനിക്ക് പബ്ലിസിറ്റി തന്നു അത്രയേയുള്ളൂ." പ്രിയ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/339778/priya-warrier-param-sundari-priya-warrier-interview-malayalam-cinema-news)