---
title: "വ്യവസായത്തിനപ്പുറം സിനിമയെ പ്രണയിച്ച വ്യക്തി; സി.ജെ. റോയിയുടെ സ്വപ്നത്തെക്കുറിച്ച് മനസ്സ് തുറന്ന് ജീത്തു"
english_title: "Jeethu opens up about C.J. Roy's dream"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339709/jeethu-opens-up-about-cj-roys-dream"
published_at: "2026-02-02T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69809084169a9_JITHU_AND_C_K_ROY.jpg"
keywords: []
---

# വ്യവസായത്തിനപ്പുറം സിനിമയെ പ്രണയിച്ച വ്യക്തി; സി.ജെ. റോയിയുടെ സ്വപ്നത്തെക്കുറിച്ച് മനസ്സ് തുറന്ന് ജീത്തു

> **Lead Summary:** അന്തരിച്ച പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുമായുള്ള സൗഹൃദവും, ഒരുമിച്ച് സിനിമ ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാര്യവും വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. തന്റെ പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്റെ' വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം സി.ജെ. റോയിയുടെ വിയോഗത്തിലുള്ള ദുഃഖം പങ്കുവെച്ചത്.

## Article Content

അന്തരിച്ച പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുമായുള്ള സൗഹൃദവും, ഒരുമിച്ച് സിനിമ ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന കാര്യവും വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. തന്റെ പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്റെ' വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം സി.ജെ. റോയിയുടെ വിയോഗത്തിലുള്ള ദുഃഖം പങ്കുവെച്ചത്.

തനിക്കൊപ്പം ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹം റോയ് പലപ്പോഴും സംസാരിച്ചിരുന്നതായി ജീത്തു ജോസഫ് അനുസ്മരിച്ചു. സിനിമയോടും സിനിമാപ്രവർത്തകരോടും എന്നും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും, പെട്ടെന്നുണ്ടായ മരണവാർത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339709/jeethu-opens-up-about-cj-roys-dream)