---
title: "'മുഖം മാറിയിട്ടുണ്ടാകാം, പക്ഷേ ആ ചിരി മാഞ്ഞിട്ടില്ല'; അതിജീവനത്തിന്റെ മുറിപ്പാടുകളെ ചേർത്തുപിടിച്ച് ജുവൽ മേരി"
english_title: "Jewel Mary embraces the wounds of survival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339704/jewel-mary-embraces-the-wounds-of-survival"
published_at: "2026-02-02T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808d852376b_Jewel_Mary_embraces_the_wounds_of_survival.jpg"
keywords: []
---

# 'മുഖം മാറിയിട്ടുണ്ടാകാം, പക്ഷേ ആ ചിരി മാഞ്ഞിട്ടില്ല'; അതിജീവനത്തിന്റെ മുറിപ്പാടുകളെ ചേർത്തുപിടിച്ച് ജുവൽ മേരി

> **Lead Summary:** **[**മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ ജുവൽ മേരി തന്റെ ജീവിതത്തിലെ വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിടുന്ന രീതി ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ക്യാൻസർ അതിജീവനത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ, ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളെ സുഹൃത്തുക്കൾ എത്രത്തോളം പോസിറ്റീവായി കാണുന്നു എന്നതിനെക്കുറിച്ച് തമാശ കലർന്ന രീതിയിൽ സംസാരിക്കുകയാണ് ജുവൽ.

## Article Content

**[**മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ ജുവൽ മേരി തന്റെ ജീവിതത്തിലെ വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിടുന്ന രീതി ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ക്യാൻസർ അതിജീവനത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ, ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളെ സുഹൃത്തുക്കൾ എത്രത്തോളം പോസിറ്റീവായി കാണുന്നു എന്നതിനെക്കുറിച്ച് തമാശ കലർന്ന രീതിയിൽ സംസാരിക്കുകയാണ് ജുവൽ.

തന്റെ ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സുഹൃത്തുക്കളുമായി പങ്കുവെക്കുമ്പോൾ, അവർ നൽകുന്ന പിന്തുണയും പോസിറ്റീവ് എനർജിയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് താരം പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് ജുവൽ തന്റെ അതിജീവന യാത്രയിലെ രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഈ നിമിഷങ്ങൾ പങ്കുവെച്ചത്.

> ഈ പടങ്ങളിലും എന്റെ സർജറി സ്കാർ... അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്കിൻ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപെടുത്തുന്നുണ്ട്! എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടകി ഞാൻ ആലോചിക്കും! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല ഒരു തരിപ്പ് മാത്രേ ഉള്ളൂ! എന്ത് കോമഡി ആണ് ഇതൊക്കെ.. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ്നോട് പറയുമ്പോ അവര് പറയുവാ “ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്“.

> ഞാൻ ഒന്നും കൂടെ നോക്കട്ടെ... നേരാ നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ “നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി!” നേരാ ഞാൻ സുന്ദരിയാ! ഒരു തരം രണ്ടു തരം മൂന്നു തരം! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ. പറഞ്ഞോ. ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ''എന്നാണ് ജുവൽ മേരി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/339704/jewel-mary-embraces-the-wounds-of-survival)