'എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും, മറ്റുള്ളവർക്കെന്താണ്?'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

'എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും, മറ്റുള്ളവർക്കെന്താണ്?'; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി
Feb 3, 2026 10:09 AM | By Anusree vc

(https://moviemax.in/) പ്രേക്ഷകരുടെ പ്രിയതാരമായ ഐശ്വര്യ ലക്ഷ്മി, അടുത്തിടെ ഒരു ഉദ്ഘാടന ചടങ്ങിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിരുന്നു. ഇപ്പോഴിതാ, ആ സംഭവത്തിൽ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഒരുപാടൊന്നും ആലോചിക്കാതെ പെട്ടെന്ന് ധരിച്ച വസ്ത്രമായിരുന്നു അതെന്നും, എന്നാൽ പൊതുവേദിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ആ വസ്ത്രത്തിന് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. വസ്ത്രധാരണത്തിന്റെ പേരിൽ അനാവശ്യമായ ചർച്ചകളും വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ.

"സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?" ഐശ്വര്യ ലക്ഷ്മി പറയുന്നു.

സോഷ്യൽ മീഡിയ ഒഴിവാക്കുനുണ്ടായ കാരണത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു. ഇസ്നറ്റാഗ്രാമിൽ ഒരുപാട് സമയം ചെലവഴിക്കാൻ തുടങ്ങിയെന്നും, ആവശ്യമില്ലാത്ത കാര്യങ്ങളിൽ താൻ സ്വാധീനക്കപ്പെടാൻ തുടങ്ങിയെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, എന്തെങ്കിലും ആവശ്യത്തിന് തന്റെ ഡോഗിന് വേണ്ടി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുമെന്നും കൂട്ടിച്ചേർത്തു.

മാണി രത്‌നം- കമൽ ഹാസൻ കൂട്ടുകെട്ടിലൊരുങ്ങിയ തഗ് ലൈഫ് ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. അതേസമയം ജോജു ജോർജ് നായകനായി എത്തുന്ന 'ആശ'യാണ് ഐശ്വര്യ ലക്ഷ്മിയുടെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഉർവശിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Aishwarya Lekshmi, Aishwarya Lekshmi interview, Inauguration ceremony outfit, Aishwarya Lekshmi social media

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
Top Stories










News Roundup






GCC News