ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Feb 3, 2026 08:26 AM | By Roshni Kunhikrishnan

തിരുവനന്തപുരം:(https://truevisionnews.com/) വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയർന്ന ബിസ്മീറിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങിയത് കഠിനമായ ശ്വാസതടസ്സത്തിന് കാരണമായെന്നും, ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണ് മൃതദേഹത്തിൽ നീലനിറം കണ്ടതെന്നുമാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ജനുവരി 19-ന് പുലർച്ചെ ശ്വാസതടസ്സമുണ്ടായ ബിസ്മീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗേറ്റ് തുറക്കാൻ ജീവനക്കാർ വൈകിയെന്നും പ്രാഥമിക ചികിത്സ പോലും കൃത്യസമയത്ത് നൽകിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

ആശുപത്രി വളപ്പിൽ തെരുവുനായ്ക്കൾ കയറാതിരിക്കാനാണ് ഗേറ്റ് അടച്ചതെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. എന്നാൽ അധികൃതരുടെ ഈ വാദം തള്ളിയ കുടുംബം ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

Postmortem report says Bismeer's cause of death was a heart attack

Next TV

Related Stories
'കാരുണ്യ  ആരോഗ്യ ഇൻഷുറൻസ് പദ്ധതി  കേരളത്തിന്റെ അഭിമാനം' -   കെ.കെ. ശൈലജ

Feb 3, 2026 11:45 AM

'കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം' - കെ.കെ. ശൈലജ

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കെ.കെ....

Read More >>
'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

Feb 3, 2026 11:08 AM

'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ...

Read More >>
കുതിപ്പിന് പിന്നാലെ കിതപ്പ്; കേരളത്തിൽ സ്വർണവില താഴേക്ക്

Feb 3, 2026 10:23 AM

കുതിപ്പിന് പിന്നാലെ കിതപ്പ്; കേരളത്തിൽ സ്വർണവില താഴേക്ക്

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില ...

Read More >>
ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം

Feb 3, 2026 10:06 AM

ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം

ബഹളത്തിൽ മുങ്ങി നിയമസഭ, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം, സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ്...

Read More >>
Top Stories

News Roundup