മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ ബന്ധുവും മരിച്ചു

മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ ബന്ധുവും മരിച്ചു
Feb 3, 2026 08:14 AM | By Roshni Kunhikrishnan

കാസർഗോഡ്:(https://truevisionnews.com/) മഞ്ചേശ്വരത്ത് മകൾ ജുമൈലയെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഇതോടെ നാടിനെ നടുക്കിയ ഈ ക്രൂരകൃത്യത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസമാണ് കുടുംബവഴക്കിനെത്തുടർന്ന് ഉമ്മർ ഫാറൂഖ് തന്റെ മകളെയും ബന്ധുക്കളെയും ആക്രമിച്ചത്.

ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജുമൈലയും മാതാവ് താഹിറയും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിലായിരുന്നു താമസം. വിവാഹമോചന ചർച്ചകൾക്കിടെ സ്വത്ത് തന്റെ പേരിൽ എഴുതി നൽകണമെന്ന ഉമ്മർ ഫാറൂഖിന്റെ ആവശ്യം താഹിറയും ബന്ധുക്കളും എതിർത്തതാണ് അക്രമത്തിന് കാരണമായത്.

പ്രകോപിതനായ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷേഖ് അബ്ബയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ജുമൈലയ്ക്ക് മാരകമായി കുത്തേറ്റത്. സംഭവത്തിൽ പ്രതി ഉമ്മർ ഫാറൂഖ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

Manjeswaram: Father hacks daughter to death; injured relative also dies

Next TV

Related Stories
'കാരുണ്യ  ആരോഗ്യ ഇൻഷുറൻസ് പദ്ധതി  കേരളത്തിന്റെ അഭിമാനം' -   കെ.കെ. ശൈലജ

Feb 3, 2026 11:45 AM

'കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം' - കെ.കെ. ശൈലജ

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കെ.കെ....

Read More >>
'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

Feb 3, 2026 11:08 AM

'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ...

Read More >>
കുതിപ്പിന് പിന്നാലെ കിതപ്പ്; കേരളത്തിൽ സ്വർണവില താഴേക്ക്

Feb 3, 2026 10:23 AM

കുതിപ്പിന് പിന്നാലെ കിതപ്പ്; കേരളത്തിൽ സ്വർണവില താഴേക്ക്

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില ...

Read More >>
ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം

Feb 3, 2026 10:06 AM

ബഹളത്തിൽ മുങ്ങി നിയമസഭ....! ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം

ബഹളത്തിൽ മുങ്ങി നിയമസഭ, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം, സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡ്...

Read More >>
Top Stories

News Roundup