കണ്ണൂർ: ( www.truevisionnews.com ) മൊകേരി വള്ള്യാനയിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യം കലാകാരനേയും പിടിച്ചുതള്ളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്.
ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളന്റീയർമാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
conflict between people at a theyyam programme in kannur
































