---
title: "'എന്തുവാടെ ഇത്, നിർത്തിക്കൂടെ എന്ന് ആളുകൾ ചോദിക്കും'; ദൃശ്യം 3-നെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി -ജീത്തു ജോസഫ്"
english_title: "Jeethu Joseph makes a shocking revelation about Drishyam 3"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339691/jeethu-joseph-makes-a-shocking-revelation-about-drishyam-3"
published_at: "2026-02-02T16:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980859a0d92f_shocking_revelation_about_Drishyam_3.jpg"
keywords: []
---

# 'എന്തുവാടെ ഇത്, നിർത്തിക്കൂടെ എന്ന് ആളുകൾ ചോദിക്കും'; ദൃശ്യം 3-നെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി -ജീത്തു ജോസഫ്

> **Lead Summary:** **[** മലയാള സിനിമയിലെ സസ്പെൻസ് ത്രില്ലറുകളുടെ ചരിത്രം മാറ്റിയെഴുതിയ 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ചില ഓർമ്മപ്പെടുത്തലുമായി സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്റെ' പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**[** മലയാള സിനിമയിലെ സസ്പെൻസ് ത്രില്ലറുകളുടെ ചരിത്രം മാറ്റിയെഴുതിയ 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ചില ഓർമ്മപ്പെടുത്തലുമായി സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്റെ' പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013-ൽ പുറത്തിറങ്ങിയ 'ദൃശ്യം' ജീത്തു ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. 2021-ൽ രണ്ടാം ഭാഗം എത്തിയപ്പോഴേക്കും ദൃശ്യം ഒരു ആഗോള ബ്രാൻഡായി മാറിക്കഴിഞ്ഞു. വിദേശ ഭാഷകളിലേക്ക് ഉൾപ്പെടെ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം എന്ന റെക്കോർഡും ദൃശ്യത്തിന് സ്വന്തം. ഏപ്രിൽ 2-ന് ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിനെത്തുമെന്ന വാർത്തകൾക്കിടെയാണ് പ്രേക്ഷകരോടുള്ള ജീത്തു ജോസഫിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

> ദൃശ്യം 3 നെക്കുറിച്ച് ജീത്തു പറയുന്നു- “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു പറഞ്ഞു.

> ദൃശ്യം 4 ഉണ്ടാവുമോ എന്നൊരു ചോദ്യവും അദ്ദേഹം നേരിട്ടു. അതിനുള്ള മറുപടി ഇങ്ങനെ- “ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഇതുകൊണ്ട് ഒന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. കാരണം ആള്‍ക്കാര്‍ തന്നെ ചോദിക്കും, എന്തുവാടെ ഇത്, നിര്‍ത്തിക്കൂടേ എന്ന്. അതുകൊണ്ടാണ്”, ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339691/jeethu-joseph-makes-a-shocking-revelation-about-drishyam-3)