---
title: "സരോജ് കുമാറും ഉദയഭാനുവും വീണ്ടും ബിഗ് സ്ക്രീനിലേക്ക്; 'ഉദയനാണ് താരം' റീ റിലീസ് ഫെബ്രുവരി 6ന്"
english_title: "'Udayanan Thara' re-release on February 6th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339632/udayanan-thara-re-release-on-february-6th"
published_at: "2026-02-02T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980551661bf3_3.jpg"
keywords: []
---

# സരോജ് കുമാറും ഉദയഭാനുവും വീണ്ടും ബിഗ് സ്ക്രീനിലേക്ക്; 'ഉദയനാണ് താരം' റീ റിലീസ് ഫെബ്രുവരി 6ന്

> **Lead Summary:** **[moviemax.in]റോ**ഷൻ ആൻഡ്രൂസ്, മോഹൻലാൽ, ശ്രീനിവാസൻ എന്നിവരുടെ മാസ്മരിക കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം 'ഉദയനാണ് താരം' 21 വർഷങ്ങൾക്ക് ശേഷം അതിനൂതനമായ 4K ദൃശ്യമികവോടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.

## Article Content

**[moviemax.in]റോ**ഷൻ ആൻഡ്രൂസ്, മോഹൻലാൽ, ശ്രീനിവാസൻ എന്നിവരുടെ മാസ്മരിക കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം 'ഉദയനാണ് താരം' 21 വർഷങ്ങൾക്ക് ശേഷം അതിനൂതനമായ 4K ദൃശ്യമികവോടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.

കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച്, ശ്രീനിവാസൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയ ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയെ മനോഹരമായി ആവിഷ്കരിച്ച ഒന്നാണ്.

മോഹൻലാലിന്റെ 'ഉദയഭാനുവും' ശ്രീനിവാസന്റെ 'സരോജ് കുമാറും' വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ വലിയ ആവേശമാണ് ആരാധകർക്കിടയിലുള്ളത്, പ്രത്യേകിച്ച് പുതിയ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ശ്രീനിവാസന്റെ അഭിനയമികവിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

മീന നായികയായി എത്തിയ ചിത്രത്തിൽ ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയുൾപ്പെടെ മുകേഷ്, സലിം കുമാർ, ഇന്ദ്രൻസ്, ഭാവന തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നു.

എസ്. കുമാറിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും 4K ക്വാളിറ്റിയിൽ ഹൈ സ്റ്റുഡിയോസിലൂടെ മിനുക്കിയെടുത്ത ചിത്രം എ.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്. പി. ശിവപ്രസാദ് പി.ആർ.ഒ ആയി പ്രവർത്തിക്കുന്ന ഈ ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/339632/udayanan-thara-re-release-on-february-6th)