'ഞാൻ ഒരു മദർ മെറ്റീരിയലല്ല, ആദ്യം ഞാൻ പക്വതയുള്ളവളാകട്ടെ'; കുട്ടികൾ വേണ്ടെന്ന തന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലെന

'ഞാൻ ഒരു മദർ മെറ്റീരിയലല്ല, ആദ്യം ഞാൻ പക്വതയുള്ളവളാകട്ടെ'; കുട്ടികൾ വേണ്ടെന്ന തന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലെന
Feb 2, 2026 04:22 PM | By Anusree vc

(https://moviemax.in/) പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന 'പേരന്റിംഗ്' വിഷയത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി നടി ലെന. കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുമെന്നും അവർ തനിയെ വളർന്നോളുമെന്നും കരുതുന്ന പഴയ രീതി മാറണമെന്നും, കൃത്യമായ പ്ലാനിംഗോടെ മാത്രം ചെയ്യേണ്ട ഒന്നാണ് പേരന്റിംഗ് എന്നും ലെന പറയുന്നു. തന്റെ പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്റെ' റിലീസിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് താരം മനസ്സ് തുറന്നത്.

കുട്ടികൾ വേണ്ട എന്നത് താൻ ചെറുപ്പത്തിലേ എടുത്ത തീരുമാനമാണെന്നും ലെന വെളിപ്പെടുത്തി. തനിക്ക് ഒരിക്കലും ഒരു 'മദർ മെറ്റീരിയൽ' ആകാൻ കഴിയില്ലെന്ന ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം കൂട്ടിച്ചേർത്തു. പേരന്റിംഗിന്റെ പ്രാധാന്യവും ഗൗരവവും ചർച്ച ചെയ്യുന്ന ചിത്രമാണ് 'വലതുവശത്തെ കള്ളൻ'.

“കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പുതന്നെ കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാന്‍ ഉണ്ടായിരിക്കണം. അതിന്‍റെയൊരു ഉത്തരവാദിത്തം രക്ഷിതാക്കള്‍ വളരെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. ഒരു ഡിഫോള്‍ട്ട് മോഡില്‍ കല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവും, അത് എങ്ങനെയെങ്കിലും അങ്ങ് പൊക്കോളും എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ചയാളാണ് ഞാന്‍. കാരണം എനിക്ക് നല്ലൊരു രക്ഷിതാവ് ആവാന്‍ സാധിക്കില്ല എന്നൊരു തോന്നല്‍ എന്‍റെയുള്ളില്‍ വന്നു. ആദ്യം ഞാന്‍ കുറച്ചുകൂടി പക്വതയുള്ള ഒരാളാവണം എന്ന് ഞാന്‍ വിചാരിച്ചു. എന്‍റെ രക്ഷിതാക്കള്‍ എന്നെ വളര്‍ത്തിയത് ഏറ്റവും നല്ല രീതിയില്‍ അല്ല എന്ന തോന്നലുള്ള ഒരു കുട്ടി ആയിരുന്നു ഞാന്‍”, ലെന പറയുന്നു.

“എന്നെ കുറേക്കൂടി കെയര്‍ ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആദ്യം ഞാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഭയങ്കരമായി ഫൈറ്റ് ചെയ്ത ഒരു കുട്ടിയാണ്. അവര്‍ നോക്കിയപ്പോള്‍ ഞാന്‍ എല്ലാം തനിയെ ചെയ്യുന്നുണ്ട്. എന്നാല്‍ ചെയ്തോട്ടെ എന്ന് വിചാരിച്ച് വിട്ട രക്ഷിതാക്കള്‍ ആണ്. പിന്നീട് അത് എന്‍റെ പരാതിയായി മാറി. എന്നെ സപ്പോര്‍ട്ട് ചെയ്തില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നുള്ളത്. കുട്ടികളുടെ മനസില്‍ ഈ ആശയങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. കരിയര്‍ പാത്ത് എടുക്കണോ പേഴ്സണല്‍ പാത്ത് വേണോ എന്നൊക്കെ ചിന്തിച്ചിരുന്നു. രണ്ട് പേരന്‍റ്സും കരിയറിന്‍റെ പിന്നാലെ പോയാല്‍ അവരുടെ കുട്ടികളെ ആര് നോക്കും. പേരന്‍റിംഗ്, അല്ലെങ്കില്‍ കുട്ടികളുടെ കാര്യം എന്നത് വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനം തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്", ലെന പറയുന്നു. ഒപ്പം പുതിയ തലമുറയെക്കുറിച്ച് ഇത്ര കൂടി പറയുന്നു ലെന- "ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ള തലമുറയാണ്. അവര്‍ ഒരുപാട് കെയര്‍ കിട്ടി വളര്‍ന്നിട്ടുള്ള തലമുറയാണ്”, ലെന പറഞ്ഞവസാനിപ്പിക്കുന്നു.

Content Highlight: Lena reveals the secret behind her decision not to have children

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
Top Stories










News Roundup






GCC News