---
title: "'സ്വന്തം വിവാഹം സ്വന്തം സമ്പാദ്യം കൊണ്ട് നടത്തണം എന്ന് ആഗ്രഹിച്ചവൾ, അവളുടെ മരണം വലിയൊരു ഷോക്കായിരുന്നു'; പ്രിയ സുഹൃത്ത് മഞ്ജുഷയെക്കുറിച്ച് ഗായിക ശിഖ മനസ്സ് തുറക്കുന്നു"
english_title: "Singer Shikha opens up about her dear friend Manjusha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339698/singer-shikha-opens-up-about-her-dear-friend-manjusha"
published_at: "2026-02-02T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808b4a19b8e_MANJUSHA_AND_ASHIKKHA.jpg"
keywords: []
---

# 'സ്വന്തം വിവാഹം സ്വന്തം സമ്പാദ്യം കൊണ്ട് നടത്തണം എന്ന് ആഗ്രഹിച്ചവൾ, അവളുടെ മരണം വലിയൊരു ഷോക്കായിരുന്നു'; പ്രിയ സുഹൃത്ത് മഞ്ജുഷയെക്കുറിച്ച് ഗായിക ശിഖ മനസ്സ് തുറക്കുന്നു

> **Lead Summary:** **[** ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായിക മഞ്ജുഷയുടെ ഓർമ്മകൾ പങ്കുവെച്ച് സുഹൃത്തും ഗായികയുമായ ശിഖ. 2009-ലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മഞ്ജുഷ, 2018-ൽ ഉണ്ടായ ദാരുണമായ ഒരു വാഹനാപകടത്തിലാണ് അന്തരിച്ചത്.

## Article Content

**[** ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായിക മഞ്ജുഷയുടെ ഓർമ്മകൾ പങ്കുവെച്ച് സുഹൃത്തും ഗായികയുമായ ശിഖ. 2009-ലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മഞ്ജുഷ, 2018-ൽ ഉണ്ടായ ദാരുണമായ ഒരു വാഹനാപകടത്തിലാണ് അന്തരിച്ചത്.

മികച്ചൊരു ഗായിക എന്നതിലുപരി പ്രശസ്തയായ നർത്തകി കൂടിയായിരുന്നു മഞ്ജുഷ. കാലടി സംസ്കൃത സർവ്വകലാശാലയിൽ രണ്ടാം വർഷ എം.എ നൃത്ത വിദ്യാർത്ഥിനിയായിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സൂപ്പർഹിറ്റ് സിനിമയിൽ നടി പ്രവീണയുടെ കുട്ടിക്കാലം അവതരിപ്പിച്ച് അഭിനയരംഗത്തും മഞ്ജുഷ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറവും പ്രിയ സുഹൃത്തിന്റെ വേർപാടിന്റെ വേദനയും ഒപ്പം മധുരിക്കുന്ന ഓർമ്മകളും പങ്കുവെക്കുകയാണ് ശിഖ.

> " മഞ്ജുഷയുമായി നല്ല കൂട്ടായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ട്. ഗ്രൂമിങ്ങ് സെഷൻസിനു വേണ്ടി കുറേ ദിവസം അവിടെ സ്റ്റേ ചെയ്യുമായിരുന്നു. ഒരുമിച്ചു താമസിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിനിടെ ഒരുപാട് ഫ്രീ ടൈം ഉണ്ടാകും. ആ സമയത്ത് ഒരുമിച്ച് പുറത്തു പോവുകയൊക്കെ ചെയ്തിട്ടുണ്ട്. രാത്രി കിടക്കുന്നതും ഒരുമിച്ചായിരുന്നു. ഞാനും നയനച്ചേച്ചിയും പ്രീതിച്ചേച്ചിയും മ‍‍ഞ്ജുഷയുമാണ് ഒരുമിച്ച് ഒരു റൂമിൽ ഉണ്ടായിരുന്നത്.

അവളുടെ മരണം ഭയങ്കര ഷോക്ക് ആയിരുന്നു. എന്റെ ഫാമിലിയും മഞ്ജുഷയുടെ ഫാമിലിയും നല്ല ക്ലോസ് ആയിരുന്നു. ഇപ്പോഴും മഞ്ജുഷയുടെ അമ്മയുമായി കോണ്ടാക്ട് ഉണ്ട്. ഡാൻസറും കൂടിയായിരുന്നല്ലോ മ‍ഞ്ജുഷ. ആ സമയത്ത്, അതായത് പ്ലസ് ടുവിൽ പഠിക്കുമ്പോൾ തന്നെ മ‍ഞ്ജുഷയുടെ അടുത്ത് ഡാൻസ് പഠിക്കാൻ നൂറിലധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അതു തന്നെ വലിയ കാര്യമല്ലേ? സേവിങ്ങ്സ് ചെയ്യുന്നതിനെപ്പറ്റിയും സ്വന്തം സമ്പാദ്യം കൊണ്ട് വിവാഹം നടത്തുന്നതിനെക്കുറിച്ചുമൊക്കെ അവൾ അന്നു തന്നെ സംസാരിക്കുമായിരുന്നു. അന്നേ ഭയങ്കര ദീർഘവീക്ഷണം ഉള്ളയാളായിരുന്നു'', എന്ന് മഞ്ജുഷ അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339698/singer-shikha-opens-up-about-her-dear-friend-manjusha)