---
title: "സൂര്യയുടെ 'കറുപ്പ്'; റിലീസിന് മുൻപേ റെക്കോർഡ് ബിസിനസ്, ആവേശം കൂട്ടി ആദ്യ റിവ്യൂ"
english_title: "Suriya's 'Karupp'; Record business even before release, first review adds to excitement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339575/suriyas-karupp-record-business-even-before-release-first-review-adds-to-excitement"
published_at: "2026-02-02T10:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980313a16b91_first_review_adds_to_excitement.jpg"
keywords: []
---

# സൂര്യയുടെ 'കറുപ്പ്'; റിലീസിന് മുൻപേ റെക്കോർഡ് ബിസിനസ്, ആവേശം കൂട്ടി ആദ്യ റിവ്യൂ

> **Lead Summary:** ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രം 'കറുപ്പി'ന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പുറത്ത്. ഒരു മാസ് കൊമേഴ്‌സ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ ഇതിനോടകം വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റുകളുടെ വിവരമനുസരിച്ച് നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സീ തമിഴിനാണ് സാറ്റലൈറ്റ് അവകാശം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

## Article Content

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രം 'കറുപ്പി'ന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പുറത്ത്. ഒരു മാസ് കൊമേഴ്‌സ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ ഇതിനോടകം വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റുകളുടെ വിവരമനുസരിച്ച് നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സീ തമിഴിനാണ് സാറ്റലൈറ്റ് അവകാശം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

> അതിനിടെ, ചിത്രത്തിന്റെ ഫൈനൽ ഔട്ട് കണ്ട സംഗീത സംവിധായകൻ സായ് അഭ്യാങ്കർ പങ്കുവെച്ച ആദ്യ റിവ്യൂ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. "കാത്തിരിപ്പിന് അർത്ഥമുണ്ടാകും" എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമയുടെ ഔട്ട്പുട്ടിൽ അണിയറപ്രവർത്തകർ ഏറെ സംതൃപ്തരാണെന്ന സൂചനയാണ് ഇത് നൽകുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ജി കെ വിഷ്‍ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തത്‌.

കറുപ്പിന്റെ അവസാനഘട്ട ചിത്രീകരണത്തിലും പോസ്റ്റ്-പ്രൊഡക്ഷനിലും ടീം ഒരേസമയം പ്രവർത്തിക്കുന്നു. നിർമ്മാതാക്കൾ നേരത്തെ അറിയിച്ചതുപോലെ, ഉത്സവ ദിനത്തിൽ ആഘോഷിക്കാൻ പറ്റിയ ഒരു ചിത്രമാണ് കറുപ്പ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൽ നിന്നുള്ള റിലീസ് തീയതിയും മറ്റ് അപ്രതീക്ഷിത പ്രഖ്യാപനങ്ങളും വരും നാളുകളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. പ്രേക്ഷകർക്കും സൂര്യാ ആരാധകർക്കും തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും കറുപ്പ്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/339575/suriyas-karupp-record-business-even-before-release-first-review-adds-to-excitement)