സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ
Feb 2, 2026 03:44 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ ഇടത് നേതാക്കൾ ബിജെപിയിൽ ചേർന്നു.

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ബിജെപിയിൽ ചേർന്നത്.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ.

ആനി അശോകന് പുറമേ ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി. ഹരീഷ്, ഡിവൈഎഫ്‌ഐ മുൻ മേഖല ജോയിന്റ് സെക്രട്ടറി വി. ദിലീപ്, ഡിവൈഎഫ് നേതാവായ അഖിൽ വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്സാൻ ഹുസൈൻ എന്നിവരാണ് തിങ്കളാഴ്ച പാർട്ടിയിൽ ചേർന്നതെന്ന് ബിജെപി നേതാവ് എസ്. സുരേഷ് പറഞ്ഞു.

വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ട് ഓരോദിവസവും ബിജെപിയിൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CPM leaders AnnieAshokan Youth Congress state secretary have joined the BJP.

Next TV

Related Stories
കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി; വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്

Feb 2, 2026 07:03 PM

കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി; വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്

കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി, വൻ അപകടം ഒഴുവായത്...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 കിലോഗ്രാം ഭാരമുള്ള മുഴ 25-കാരിയില്‍ നിന്ന് നീക്കം ചെയ്തു; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

Feb 2, 2026 06:25 PM

കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 കിലോഗ്രാം ഭാരമുള്ള മുഴ 25-കാരിയില്‍ നിന്ന് നീക്കം ചെയ്തു; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 കിലോഗ്രാം ഭാരമുള്ള മുഴ 25-കാരിയില്‍ നിന്ന് നീക്കം...

Read More >>
സ്വര്‍ണവില ചാഞ്ചാടി; വൈകിട്ടോടെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന് തവണ

Feb 2, 2026 06:19 PM

സ്വര്‍ണവില ചാഞ്ചാടി; വൈകിട്ടോടെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന് തവണ

കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന്...

Read More >>
കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Feb 2, 2026 05:21 PM

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; അഞ്ച് വിദ്യാർത്ഥികൾക്ക്...

Read More >>
തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

Feb 2, 2026 05:19 PM

തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

തൊണ്ടിമുതല്‍ തിരിമറി കേസ്, ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി...

Read More >>
Top Stories

News Roundup