കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 കിലോഗ്രാം ഭാരമുള്ള മുഴ 25-കാരിയില്‍ നിന്ന് നീക്കം ചെയ്തു; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിൽ 23 കിലോഗ്രാം ഭാരമുള്ള മുഴ 25-കാരിയില്‍ നിന്ന് നീക്കം ചെയ്തു; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി
Feb 2, 2026 06:25 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴയ്ക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്.

25 വയസുള്ള യുവതി അകാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന്റെ സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശ പ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിദ്ദീഖ് സി.എം, ഡോ. എമില്‍ ജോസ് സീനിയര്‍ റെസിഡെന്റ്, അനസ്തേഷ്യ വിഭാഗത്തിലേ പ്രൊഫസ്സര്‍ ഡോ. തസ്നിം മുഹമ്മദ് എന്‍, ഡോ. ലക്ഷ്മി വി. നായര്‍ അസി പ്രഫസര്‍, ഡോ. റിഥുല്‍ സീനിയര്‍ റെസിഡെന്റ്, നഴ്സിംഗ് ഓഫീസര്‍ അശ്വതി പി.എസ്, തിയറ്റര്‍ അസിസ്റ്റന്റ് പ്രബോധ് ചന്ദ്രന്‍ പി.വി, നഴ്സിംഗ് അസിസ്റ്റന്റ് മിനി എന്‍.പി, ഹെഡ് നഴ്‌സസ് ദീപ മാണി, സീമ പി.എം. എന്നിവരടങ്ങുന്ന സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

kozhikode medical college 23 kg ovarian tumor removed in complex surgery

Next TV

Related Stories
വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണം - ഗവർണർ

Feb 2, 2026 08:17 PM

വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണം - ഗവർണർ

വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണം -...

Read More >>
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; സിനിമയാക്കുന്നത് തടയണമെന്ന് പ്രതിയുടെ പിതാവ്

Feb 2, 2026 07:34 PM

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; സിനിമയാക്കുന്നത് തടയണമെന്ന് പ്രതിയുടെ പിതാവ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ്; സിനിമയാക്കുന്നത് തടയണമെന്ന് പ്രതിയുടെ...

Read More >>
കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി; വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്

Feb 2, 2026 07:03 PM

കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി; വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്

കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി, വൻ അപകടം ഒഴുവായത്...

Read More >>
സ്വര്‍ണവില ചാഞ്ചാടി; വൈകിട്ടോടെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന് തവണ

Feb 2, 2026 06:19 PM

സ്വര്‍ണവില ചാഞ്ചാടി; വൈകിട്ടോടെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന് തവണ

കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന്...

Read More >>
കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Feb 2, 2026 05:21 PM

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; അഞ്ച് വിദ്യാർത്ഥികൾക്ക്...

Read More >>
തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

Feb 2, 2026 05:19 PM

തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

തൊണ്ടിമുതല്‍ തിരിമറി കേസ്, ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി...

Read More >>
Top Stories