Feb 2, 2026 08:17 PM

തിരുവനന്തപുരം:( www.truevisionnews.com ) വന്ദേമാതരത്തിന്റെ വാർഷികാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിപ്ലവകാരികളുടെയും രാജ്യസ്നേഹികളുടെയും ആവേശമന്ത്രമായിരുന്നു വന്ദേമാതരമെന്ന് അദ്ദേഹം അനുസ്മരിച്ചു. ആയിരക്കണക്കിന് വർഷത്തെ ഭാരതത്തിന്റെ പൈതൃകമാണ് ഈ ഗീതം പ്രതിഫലിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തിന് മുൻപ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നും ഭാരതത്തിന്റെ വിഹിതമായിരുന്നുവെന്നും വിദേശ ശക്തികളുടെ കടന്നുകയറ്റമാണ് രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഉന്നതമായ വിദ്യാഭ്യാസ മേഖലയെ ബ്രിട്ടീഷുകാർ ബോധപൂർവം നശിപ്പിച്ചു. അവരുടെ ഭരണത്തിന് മുൻപ് ഉത്തരേന്ത്യയിൽ 90 ശതമാനവും ദക്ഷിണേന്ത്യയിൽ 100 ശതമാനവും സാക്ഷരതയുണ്ടായിരുന്നു.

വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ശക്തമായ രാജ്യസ്നേഹം ആവശ്യമാണ്. ഇന്ത്യൻ രൂപ ഇന്ന് വിദേശ രാജ്യങ്ങളിൽ പോലും സ്വീകാര്യത നേടുന്നത് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പിന്റെ അടയാളമാണ്. സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുമെന്ന് ഓരോ പൗരനും ഉറച്ച തീരുമാനമെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.


Vande Mataram anniversary celebrations should be organized in a grand manner - Governor

Next TV

Top Stories










News Roundup