---
title: "'ആശകൾ ആയിരം' ട്രെയിലർ ലോഞ്ച്: അനിയത്തിക്ക് പിന്തുണയുമായി അഹാന, ചർച്ചയായി നിമിഷ് രവിയുടെ സാന്നിധ്യം"
english_title: "Ahana supports her sister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339612/ahana-supports-her-sister"
published_at: "2026-02-02T12:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980466f758b0_moviemax2.jpg"
keywords: []
---

# 'ആശകൾ ആയിരം' ട്രെയിലർ ലോഞ്ച്: അനിയത്തിക്ക് പിന്തുണയുമായി അഹാന, ചർച്ചയായി നിമിഷ് രവിയുടെ സാന്നിധ്യം

> **Lead Summary:** **[[moviemax.in] ] **ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നായിക ഇഷാനി കൃഷ്ണയ്ക്ക് പിന്തുണയുമായി സഹോദരി അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും പങ്കെടുത്തു.

## Article Content

**[[moviemax.in] ] **ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നായിക ഇഷാനി കൃഷ്ണയ്ക്ക് പിന്തുണയുമായി സഹോദരി അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും പങ്കെടുത്തു.

ചടങ്ങ് നടക്കുന്ന ഹാളിന്റെ മുകളിലത്തെ നിലയിൽ നിന്ന് അനിയത്തിയെ നോക്കി കൈവീശിക്കാണിക്കുന്ന അഹാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. ചടങ്ങിൽ അഹാനയ്‌ക്കൊപ്പം പ്രശസ്ത സിനിമാട്ടോഗ്രാഫർ നിമിഷ് രവിയും എത്തിയത് ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കി.

ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ഗോസിപ്പുകൾ നിലനിൽക്കെയാണ് ഇഷാനിയുടെ സിനിമയുടെ ലോഞ്ചിന് ഇരുവരും ഒന്നിച്ചെത്തിയത്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിരം' ഫെബ്രുവരി 6-ന് തിയറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/339612/ahana-supports-her-sister)