പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു
Feb 2, 2026 01:17 PM | By Susmitha Surendran

കാസര്‍കോട്: (https://truevisionnews.com/) പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ ലഭിച്ചു. പത്താം പ്രതി രഞ്ജിത്തിനാണ് പരോൾ. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. നിലവിൽ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്.

കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ.പീതാംബരന്‍, അഞ്ചാം പ്രതി ഗിജിനും പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ഇരുവര്‍ക്കും പരോള്‍ നല്‍കിയത്. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

കേസിലെ പ്രതികള്‍ നേരത്തെയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.

2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

Periya double murder case: Accused granted parole again

Next TV

Related Stories
  ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും

Feb 2, 2026 04:32 PM

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും

ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും പിഴയും ...

Read More >>
'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം

Feb 2, 2026 04:04 PM

'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും'- പി.വി. അൻവറിൻ്റെ ആദ്യപ്രതികരണം

'പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും, പ്രതികരിച്ച് പി.വി....

Read More >>
'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

Feb 2, 2026 03:53 PM

'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണം, വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ്...

Read More >>
സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

Feb 2, 2026 03:44 PM

സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ...

Read More >>
Top Stories