കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി
Feb 2, 2026 12:32 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുന്നൂർ സ്വദേശി ഇർഫാനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ മകനാണ് പ്രതിയായ ഇർഫാൻ.

മർദ്ദനമേറ്റ തൻസീഫുമായി പ്രതി ഇർഫാനുള്ള സാമ്പത്തിക ഇടപാടാണ് അക്രമത്തിലും സഹോദരങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിലും കലാശിച്ചത്. അപകടം വരുത്തിയ ശേഷം രക്ഷപ്പെട്ട ഇർഫാനായി സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മാവൂർ പൊലീസ്.

രക്ഷപെടാൻ സഹായിച്ചെന്ന് കരുതുന്നവരെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ തൻസീഫും, കാർ ഇടിച്ച് ഗുരുതമായി പരുക്കേറ്റ സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് അയൽവാസിയും സുഹൃത്തുമായ ഇർഫാൻ,

തൻസീഫിനെ വീട്ടിലെത്തി മർദ്ദിച്ചത്. ഇത് ചോദിക്കാനായി ഇർഫാനെ അന്വേഷിച്ച് ബൈക്കിൽ വരുകയായിരുന്ന സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്.

Kozhikode brothers tried to be killed by car, lookout for the accused

Next TV

Related Stories
കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി; തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ കയ്യാങ്കളി

Feb 2, 2026 02:31 PM

കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി; തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ കയ്യാങ്കളി

കണ്ണൂരിൽ തെയ്യം കെട്ടിനിടെ കൂട്ടയടി, തെയ്യം കാണാൻ വന്ന യുവാവും വളണ്ടിയർമാരും തമ്മിൽ...

Read More >>
 മകനെ കേസിൽ  നിന്ന് ഒഴിവാക്കാൻ ബിജെപി നേതാക്കൾ ലക്ഷങ്ങൾ വാങ്ങി; ഓഫീസിന് മുന്നിൽ ദമ്പതികളുടെ കുത്തിയിരുപ്പ് സമരം

Feb 2, 2026 02:22 PM

മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ ബിജെപി നേതാക്കൾ ലക്ഷങ്ങൾ വാങ്ങി; ഓഫീസിന് മുന്നിൽ ദമ്പതികളുടെ കുത്തിയിരുപ്പ് സമരം

ബിജെപി നേതാക്കാൾ പണംതട്ടിയെടുത്തു; ബിജെപി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി...

Read More >>
Top Stories

News Roundup