മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമം; പോലീസിന് നേരെ ആയുധം കാട്ടി പ്രതിരോധം; കൊടുംകുറ്റവാളിയെ കീഴടക്കി ബത്തേരി പോലീസ്

മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമം; പോലീസിന് നേരെ ആയുധം കാട്ടി പ്രതിരോധം; കൊടുംകുറ്റവാളിയെ കീഴടക്കി ബത്തേരി പോലീസ്
Feb 2, 2026 10:53 AM | By Anusree vc

സുല്‍ത്താന്‍ബത്തേരി: (https://truevisionnews.com/) കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിനാലോളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ (44) ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശിയായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി 24-ഓളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ പള്ളിക്കണ്ടിയിലെ ഒരു വീടിന്റെ അടുക്കളവാതിൽ പൊളിച്ച് മാരകായുധങ്ങളുമായി അകത്തുകയറിയ ഇയാൾ, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു ഇയാൾ.

വീട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ബത്തേരി നഗരത്തിന് സമീപമുള്ള മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പൊലീസ് പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിന്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാള്‍ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പൊലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

Attempt to escape by stealing; Defended against police by pointing a weapon; Bathery police overpower the criminal

Next TV

Related Stories
മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം; ‘കടക്ക് പുറത്ത്’ വെബ്സൈറ്റുമായി കോൺഗ്രസ്

Feb 2, 2026 01:37 PM

മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം; ‘കടക്ക് പുറത്ത്’ വെബ്സൈറ്റുമായി കോൺഗ്രസ്

മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം, ‘കടക്ക് പുറത്ത്’ വെബ്സൈറ്റുമായി...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു

Feb 2, 2026 01:17 PM

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു

പെരിയ ഇരട്ടക്കൊലക്കേസ്, പ്രതിക്ക് വീണ്ടും പരോൾ...

Read More >>
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

Feb 2, 2026 01:09 PM

കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു...

Read More >>
ബേക്കലിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് സംശയം

Feb 2, 2026 12:55 PM

ബേക്കലിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് സംശയം

ബേക്കലിൽ 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന്...

Read More >>
കല്യാണം ഉഷാറായി, പക്ഷേ പണി പാളി....!  പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ ചുമത്തി

Feb 2, 2026 12:45 PM

കല്യാണം ഉഷാറായി, പക്ഷേ പണി പാളി....! പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ ചുമത്തി

പാനൂരിൽ കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചു; വീട്ടുടമയ്ക്ക് പിഴ...

Read More >>
കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

Feb 2, 2026 12:32 PM

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക്...

Read More >>
Top Stories

News Roundup