കൊച്ചി:( www.truevisionnews.com ) പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് അഞ്ച് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കരുമാല്ലൂർ വെളിയത്തുനാട് സ്വദേശിയായ ബഷീറിനെയാണ് (66) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
അഞ്ച് വർഷം തടവിന് പുറമെ 20,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക അതിജീവിതയ്ക്ക് നൽകാനാണ് ഉത്തരവ്.
പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാൽ 10 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2023 നവംബറിൽ 13 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ഉപദ്രവിക്കുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നാണ് കേസ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിതാ ഗിരീഷ്കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Case of sexual assault of a minor girl; Elderly man gets five years in prison and fine

































