'കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്, എന്നാൽ ഇത്തരമൊരു സംഭവം ദൗർഭാഗ്യകരം'; സി ജെ റോയിയുടെ വിയോഗത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി ശിവൻകുട്ടി

 'കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്, എന്നാൽ ഇത്തരമൊരു സംഭവം ദൗർഭാഗ്യകരം'; സി ജെ റോയിയുടെ വിയോഗത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി ശിവൻകുട്ടി
Jan 31, 2026 12:47 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com പ്രമുഖ വ്യവസായി സി ജെ റോയിയുടെ വിയോഗത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രമുഖ വ്യവസായിയും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്.

സംരംഭക രംഗത്ത് തന്‍റേതായ മുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി എന്ന വാർത്ത അതീവ ഗൗരവകരമാണ്.

കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ അതിൽ ഇടപെടാനും അന്വേഷണം നടത്താനും കേന്ദ്ര ഏജൻസികൾക്ക് പൂർണ്ണമായ അധികാരമുണ്ട്.

അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ, സി ജെ റോയിയെപ്പോലെ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള, വലിയൊരു പ്രസ്ഥാനത്തെ നയിക്കുന്ന ഒരു വ്യവസായിക്ക് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടി വന്ന സാഹചര്യം എന്താണെന്ന് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്.

അന്വേഷണങ്ങളുടെ പേരിൽ അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളോ മറ്റ് അസ്വാഭാവികമായ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ജൂഡീഷ്യറി മേൽനോട്ടം വഹിക്കുന്ന അന്വേഷണം ആണ് അഭികാമ്യം. സി ജെ റോയിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

V Sivankutty demands a comprehensive investigation into CJ Roy's death

Next TV

Related Stories
മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Jan 31, 2026 03:21 PM

മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍...

Read More >>
'മിഥുന്‍ ഭവനം': 'നോവ് ബാക്കിയായി, എന്നാല്‍ മിഥുന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു' - വി ശിവൻ കുട്ടി

Jan 31, 2026 02:58 PM

'മിഥുന്‍ ഭവനം': 'നോവ് ബാക്കിയായി, എന്നാല്‍ മിഥുന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു' - വി ശിവൻ കുട്ടി

മിഥുൻ്റെ കുടുംബത്തിന് സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു വീടിൻ്റെ താക്കോൽ കൈമാറി, പ്രതികരണവുമായി വി ശിവൻ കുട്ടി...

Read More >>
'സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനും വിൽക്കാനുമുള്ള ശ്രമങ്ങൾ നടന്നത് യുഡിഎഫ് ഭരണകാലത്ത്' - ടി പി രാമകൃഷ്ണന്‍

Jan 31, 2026 02:19 PM

'സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനും വിൽക്കാനുമുള്ള ശ്രമങ്ങൾ നടന്നത് യുഡിഎഫ് ഭരണകാലത്ത്' - ടി പി രാമകൃഷ്ണന്‍

യുഡിഎഫ് ഭരണകാലം , 'ആനുകൂല്യങ്ങൾ നിഷേധിച്ച ക്രൂരമായ നടപടികൾക്കെതിരെ - ടി പി...

Read More >>
Top Stories










News Roundup