'പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് പറഞ്ഞോ...? പച്ചനുണ'; കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടിയെന്ന് മന്ത്രി വീണ ജോർജ്

'പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് പറഞ്ഞോ...? പച്ചനുണ'; കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടിയെന്ന് മന്ത്രി വീണ ജോർജ്
Jan 31, 2026 03:08 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) താൻ പറഞ്ഞെന്ന രീതിയിൽ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സർക്കാർ ആശുപത്രിയിലെ സൗകര്യം കണ്ട് പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞെന്നായിരുന്നു സോഷ്യൽമീഡിയയിലെ പ്രചാരണം. ഇതിനെതിരെയാണ് മന്ത്രി രം​ഗത്തെത്തിയത്.

കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർ​​​ഗങ്ങൾ സ്വീകരിക്കുന്നത്.

നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കന​ഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർ​​ഗ്​ഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കന​ഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

veena george against fake social media statement

Next TV

Related Stories
തർക്കം കലാശിച്ചത് വധശ്രമത്തിൽ; കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി  ഒളിവിൽ

Jan 31, 2026 04:40 PM

തർക്കം കലാശിച്ചത് വധശ്രമത്തിൽ; കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി ഒളിവിൽ

കോഴിക്കോട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി ഒളിവിൽ...

Read More >>
'എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം'; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

Jan 31, 2026 04:14 PM

'എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം'; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം, ; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ്...

Read More >>
Top Stories










News Roundup