കോഴിക്കോട്: (https://truevisionnews.com/) പണമിടപാടിനെ ചൊല്ലി തര്‍ക്കം . കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാഴൂർ എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കിൽ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതര പരിക്കേറ്റ തസ്‌നീം ,തന്സീൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പഴമ്പറമ്പ് സ്വദേശി ഇർഫാനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരുടെയും സഹോദരനായ തൻസീഫും പ്രതിയും സുഹൃത്തുക്കളായിരുന്നു.
പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ തൻസീഫിനെ ഇർഫാൻ വീട്ടിലെത്തി മർദ്ദിച്ചു. തുടര്‍ന്ന് ഇർഫാൻ തന്നെ തൻസീഫിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന തൻസീഫിന്‍റെ സഹോദരന്‍മാര്‍ കാറിൽ പോകുകയായിരുന്ന ഇർഫാനെ തടയാൻ ശ്രമിച്ചതിനു പിന്നാലെയാണ് കാറിടിപ്പിക്കാൻ ശ്രമിച്ചത്. പ്രതി ഇർഫാൻ നിലവിൽ ഒളിവിലാണ്. കാറിടിപ്പിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Attempt to kill siblings by hitting them with a car in Kozhikode, suspect absconding

































