'പുരസ്കാരത്തെ അവഹേളിച്ചു' ; വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി, പരിശോധിക്കാൻ നിർദേശം

'പുരസ്കാരത്തെ അവഹേളിച്ചു' ; വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി, പരിശോധിക്കാൻ നിർദേശം
Jan 31, 2026 06:09 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ് ശശികുമാർ നൽകിയ പരാതി, മേൽനടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.

വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പത്മ പുരസ്കാരങ്ങളെ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇത്തരമൊരാൾക്ക് പുരസ്കാരം നൽകുന്നത് നിലവിൽ പത്മ പുരസ്കാരം നേടിയവരോടുള്ള അനാദരവാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നൽകുന്നത് ഉചിതമല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങൾ ഗൗരവകരമായതിനാൽ, ഇവ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രപതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതുസംബന്ധിച്ച കത്തിന്റെ പകർപ്പ് രാഷ്ട്രപതി ഭവൻ പരാതിക്കാരനായ ആർ.എസ്. ശശികുമാറിന് അയച്ചുകൊടുത്തു. പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതും നൽകുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായതിനാലാണ് പരാതി അവിടേക്ക് കൈമാറിയത്.

President intervenes in complaint against Vellappally Padma award orders probe

Next TV

Related Stories
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; വയോധികന് അഞ്ച് വർഷം തടവും പിഴയും

Jan 31, 2026 07:34 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; വയോധികന് അഞ്ച് വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; വയോധികന് അഞ്ച് വർഷം തടവും...

Read More >>
ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ചു; അദ്ധ്യാപകന് 161 വർഷം തടവും പിഴയും

Jan 31, 2026 07:12 PM

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ചു; അദ്ധ്യാപകന് 161 വർഷം തടവും പിഴയും

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ചു; അദ്ധ്യാപകന് 161 വർഷം തടവും പിഴയും...

Read More >>
'കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ട്; കേന്ദ്ര ബജറ്റില്‍ പതിവ് പോലെ കേരളത്തെ മറക്കാന്‍ ആണ് സാധ്യത' - ബിനോയ് വിശ്വം

Jan 31, 2026 06:41 PM

'കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ട്; കേന്ദ്ര ബജറ്റില്‍ പതിവ് പോലെ കേരളത്തെ മറക്കാന്‍ ആണ് സാധ്യത' - ബിനോയ് വിശ്വം

കേന്ദ്ര ബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
കോഴിക്കോട് നഗരത്തിൽ വിവിധയിടത്ത് ജലവിതരണം മുടങ്ങും

Jan 31, 2026 06:13 PM

കോഴിക്കോട് നഗരത്തിൽ വിവിധയിടത്ത് ജലവിതരണം മുടങ്ങും

കോഴിക്കോട് നഗരത്തിൽ വിവിധയിടത്ത് ജലവിതരണം...

Read More >>
Top Stories

News Roundup

News from Regional Network