കോഴിക്കോട് : ( www.truevisionnews.com ) ദേശീയപാത 66ല്‍ യൂട്ടിലിറ്റി ഷിഫ്റ്റിന്റെ ഭാഗമായി ജിക്ക പൈപ്പ് ലൈനിന്റെ ഇന്റര്‍കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ചക്കരോത്ത്കുളം, ഈസ്റ്റ്ഹില്‍, ബിലാത്തികുളം, അത്താണിക്കല്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയങ്ങാടി, കുണ്ടുപറമ്പ് എന്നീ സ്ഥലങ്ങളില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
കേരള വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ പരിധിയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ ജലവിതരണം നടത്തിവരുന്ന പമ്പ്ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി മൂന്ന് വരെ ജലവിതരണം പൂര്‍ണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Water supply to be disrupted in various places in Kozhikode city
































.jpg)