കണ്ണൂർ: ( www.truevisionnews.com ) മയ്യിൽ കണ്ണാടിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ്മരിച്ചു. കണ്ണാടിപ്പറമ്പ് കൊറ്റാളി കാവിന് സമീപത്തെ അരിയമ്പാട്ട് അനീഷ് (38) ആണു മരിച്ചത്. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. പരുക്കേറ്റ അനീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരേതനായ കരുണാകരന്റെയും എ. ചന്ദ്രമതിയുടെയും മകനാണ്.
മറ്റൊരു സംഭവത്തിൽ പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാഴൂർ എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കിൽ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതര പരിക്കേറ്റ തസ്‌നീം ,തന്സീൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പഴമ്പറമ്പ് സ്വദേശി ഇർഫാനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരുടെയും സഹോദരനായ തൻസീഫും പ്രതിയും സുഹൃത്തുക്കളായിരുന്നു.
പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ തൻസീഫിനെ ഇർഫാൻ വീട്ടിലെത്തി മർദ്ദിച്ചു. തുടര്‍ന്ന് ഇർഫാൻ തന്നെ തൻസീഫിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന തൻസീഫിന്‍റെ സഹോദരന്‍മാര്‍ കാറിൽ പോകുകയായിരുന്ന ഇർഫാനെ തടയാൻ ശ്രമിച്ചതിനു പിന്നാലെയാണ് കാറിടിപ്പിക്കാൻ ശ്രമിച്ചത്. പ്രതി ഇർഫാൻ നിലവിൽ ഒളിവിലാണ്. കാറിടിപ്പിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
A young biker in Kannur met a tragic end after being hit by a bus while trying to overtake a lorry

































